എലികൾ പൂജിക്കപ്പെടുന്ന ക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തിയ രാജസ്ഥാനിലെ കര്‍ണിമാതാ

Last Updated:

ദുര്‍ഗാദേവിയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കര്‍ണിമാതയെ ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നു

കർണിമാതാ ക്ഷേത്രം
കർണിമാതാ ക്ഷേത്രം
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്ന് ഒരു മാസം തികയുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബിക്കാനീറിലെ ദേഷ്‌നോക്കിലുള്ള കര്‍ണിമാതാ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശനം നടത്തി. എലികളെ പൂജിക്കുന്നതിലൂടെ പേരുകേട്ട ക്ഷേത്രമാണിത്.
രാജസ്ഥാന്‍ പാകിസ്ഥാനുമായി 1050 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായാണ് ബിക്കാനീര്‍ സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്റെ അതിര്‍ത്തി ജില്ലകളിലൊന്ന് കൂടിയാണിത്.
ദുര്‍ഗാദേവിയുടെ ഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം
തന്റെ വളര്‍ത്തുമകനെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളെയും കര്‍ണിമാത എലികളായി പുനര്‍ജനിപ്പിച്ചുവെന്നും ഐതീഹ്യത്തില്‍ പറയുന്നു.
ദുര്‍ഗാദേവിയുടെ ഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍ണിമാതാ ക്ഷേത്രം. ഇന്ത്യാ പാക് വിഭജനത്തിന് ശേഷം 51 ശക്തിപീഠങ്ങളില്‍ ഒന്നായ ഹിംഗ്ലാജ് മാതാ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതോടെയാണ് കര്‍ണിമാതാ ക്ഷേത്രം ഭക്തര്‍ക്കിടയില്‍ പ്രാധാന്യം നേടിയത്.
advertisement
ഐതീഹ്യമനുസരിച്ച് 1387ല്‍ ഒരു ചരണ്‍ കുടുംബത്തിലാണ് കര്‍ണിമാതാ ജനിച്ചത്. കുട്ടിക്കാലത്ത് അവര്‍ക്ക് ഋഗ്ഭായി എന്ന പേരുണ്ടായിരുന്നു. സാതിക ഗ്രാമത്തില്‍ നിന്നുള്ള ദേപാജി ചരണിനെ അവര്‍ വിവാഹം കഴിച്ചുവെങ്കിലും ലൗകിക ജീവിതത്തില്‍ നിരാശയായി. തുടര്‍ന്ന് തന്റെ ഇളയസഹോദരി ഗുലാബിനെ ഭര്‍ത്താവിന് വിവാഹം കഴിച്ച് നല്‍കി. ശേഷം കര്‍ണിമാതാ ആത്മീയകാര്യങ്ങളില്‍ മുഴുകി.
നാട്ടുകാരോട് കര്‍ണിമാതാ വളരെയധികം പ്രതിബദ്ധതയുള്ള ആളായിരുന്നു. 151 വര്‍ഷത്തോളം അവര്‍ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ അവരെ കര്‍ണിമാതാ എന്ന് വിളിക്കാന്‍ തുടങ്ങി. കര്‍ണിമാതായുടെ മരണശേഷം ഭക്തര്‍ അവരുടെ ഒരു വിഗ്രഹം ഈ സ്ഥലത്ത് സ്ഥാപിച്ചു. ഇത് പിന്നീട് ഒരു ആരാധനാലയമായി മാറുകയായിരുന്നു.
advertisement
പവിത്രമായി കണക്കാക്കുന്ന എലികൾ
ഈ ക്ഷേത്രത്തില്‍ കാണപ്പെടുന്ന എലികള്‍ ദേവിയെ പോലെ ദിവ്യമായി പ്രദേശവാസികള്‍ കരുതുന്നു. ദേവിയുടെ കുടുംബാംഗങ്ങളാണ് എലികള്‍ എന്നാണ് വിശ്വസിക്കുന്നത്. ക്ഷേത്രത്തിലെ മാര്‍ബിളില്‍ തീര്‍ത്ത സങ്കീര്‍ണമായ കൊത്തുപണികളും വെള്ളിയില്‍ നിര്‍മിച്ച വാതിലുകളും പരമ്പരാഗത രാജസ്ഥാനി വാസ്തുവിദ്യ വിളിച്ചോതുന്നു. എലികളെ പൂജിക്കാനും ഭക്ഷണം നല്‍കാനുമായി ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ഇവിടെ എത്തിച്ചേരുന്നു. വെളുത്തനിറമുള്ള എലിയെ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ എലിയെ കാണാന്‍ ഭാഗ്യം ലഭിച്ചവരെ ദൈവം അനുഗ്രഹിക്കുമെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തെയും അതിലെ എലികളെയും ചുറ്റിപ്പറ്റി നിരവധി കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
advertisement
ക്ഷേത്രം നിലവില്‍ വന്നപ്പോള്‍ മുതല്‍ എലികള്‍ ഇവിടെയുണ്ടെന്ന് കര്‍ണിമാതാ ക്ഷേത്ര ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് സീതാദന്‍ വരത് ന്യൂസ് 18നോട് പറഞ്ഞു. ആരെങ്കിലും രോഗബാധിതനായാല്‍ അയാള്‍ക്ക് എലികള്‍ തട്ടിയ വെള്ളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. "ഇവ സാധാരണ എലികളല്ല. അവ ആരെയും ഉപദ്രവിച്ചിട്ടില്ല. ഈ എലികളെ ആരും ഉപദ്രവിക്കുന്നില്ലെന്നും ഞങ്ങള്‍ ഉറപ്പാക്കുന്നു," അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തില്‍ എത്ര എലികളുണ്ടെന്നതിന് കണക്കുകളില്ല. എങ്കിലും ആയിരക്കണക്കിന് എലികളുള്ളതായാണ് കരുതപ്പെടുന്നത്. എലികള്‍ പുനര്‍ജന്മം നേടിയ പൂര്‍വികരാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.
advertisement
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിനോട് വളരെ അടുത്തായാണ് കര്‍ണിമാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ദേഷ്‌നോക്ക് പട്ടണത്തിനോ ബിക്കാനീറിനോ ഇതുവരെയും ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് മറ്റൊരു വിഭാഗം ഭക്തര്‍ വിശ്വസിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന്യം
നരേന്ദ്ര മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും കര്‍ണിമാതാ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ലെന്ന് സീതാദന്‍ വരത് ന്യൂസ് 18നോട് പറഞ്ഞു. ബിക്കാനീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരേന്ദ്ര മോദി മുമ്പും ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.
advertisement
പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് തങ്ങള്‍ക്ക് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിനെ പരാമര്‍ശിച്ച് വരത് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
എലികൾ പൂജിക്കപ്പെടുന്ന ക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തിയ രാജസ്ഥാനിലെ കര്‍ണിമാതാ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement