Laptop explode | ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍
- Published by:Jayashankar Av
- news18-malayalam
Last Updated:
പതിവ് പോലെ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് (Laptop explode) പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍. കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാജിക് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു.
പതിവ് പോലെ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
advertisement
Electric Scooter | തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഷോറൂം പൂര്‍ണമായി കത്തി നശിച്ചു
തമിഴ്നാട്ടില്‍ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആളപായമില്ല,നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചെങ്കിലും ഷോറൂം മുഴുവൻ കത്തിനശിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡല്‍ സ്‌കൂട്ടറുകള്‍ കമ്പനി തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചിത് എന്നതാണ് വിവരം. എന്നാല്‍ അപകടത്തെ കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.
advertisement
ചൂട് കാലം ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടില്‍ മറ്റൊരു ഷോറൂമില്‍ നടന്ന അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടതായാണ് വിവരം.
മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്
മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിൽ അപകട൦. യൂണിറ്റിലെ മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.
advertisement
ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍എല്‍പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ബോധരഹിതരായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും തൊഴിലാളികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.
advertisement
നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 19, 2022 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Laptop explode | ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍




