advertisement

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

Last Updated:

റിലീസിനൊരുങ്ങുന്ന 'റേച്ചൽ' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം

News18
News18
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ ഇളയ സഹോദരനാണ് ഇദ്ദേഹം. ഞായറാഴ്ച (ജനുവരി 4) രാത്രി 11.41-ഓടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യമെന്ന് മേജർ രവി അറിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.
മലയാള സിനിമയിൽ നടനായും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും മൂന്ന് പതിറ്റാണ്ടോളം സജീവമായിരുന്ന കണ്ണൻ പട്ടാമ്പി ഇരുപത്തിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'പുലിമുരുകൻ', 'ഒടിയൻ', '12th മാൻ', 'അനന്തഭദ്രം', 'വെട്ടം', 'കീർത്തിചക്ര' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്. കൂടാതെ 'പുനരധിവാസം', 'ക്രേസി ഗോപാലൻ', 'കാണ്ഡഹാർ', 'തന്ത്ര', 'മിഷൻ 90 ഡേയ്‌സ്', 'കുരുക്ഷേത്ര', 'കിളിച്ചുണ്ടൻ മാമ്പഴം' എന്നീ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. റിലീസിനൊരുങ്ങുന്ന 'റേച്ചൽ' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
advertisement
മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ. ബോസ്, അനിൽ മേടയിൽ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement