advertisement

തെലങ്കാനയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് നദിക്കരയിൽ കുഴിച്ചുമൂടി

Last Updated:

ഗ്രാമത്തിലെ സർപഞ്ചും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് രണ്ട് വ്യക്തികളെ വാടകയ്ക്കെടുത്ത് തെരുവ് നായ്ക്കൾക്ക് വിഷം കുത്തിവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം

Rapid Read
News18
News18
തെലങ്കാനയിലെ മഞ്ചീരിയൽ ജില്ലയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് നദിക്കരയിൽ കുഴിച്ചുമൂടിയതായി പരാതി. സ്ട്രേ അനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒ നൽകിയ പരാതിയിൽ മാർച്ച് 7, 8 തീയതികളിലായി കിഷ്ടാപ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കിഷ്ടാപ്പൂർ ഗ്രാമത്തിലെ സർപഞ്ചും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് രണ്ട് വ്യക്തികളെ വാടകയ്ക്കെടുത്ത് തെരുവ് നായ്ക്കൾക്ക് വിഷം കുത്തിവയ്ക്കുകയും പിന്നീട് നദിക്കരയിൽ കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ജന്നാരം പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെയും (BNS) മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇത്തരമൊരു ക്രൂരത ചെയ്തതെന്നാണ് നിഗമനം. തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം പരിഹരിക്കുമെന്ന് വോട്ട് ചോദിക്കുമ്പോൾ സ്ഥാനാർത്ഥികൾ ഉറപ്പ് നൽകിയിരുന്നുവെന്നും, ആ വാഗ്ദാനങ്ങൾ നിറവേറ്റാനാണ് ഇപ്പോൾ നായ്ക്കളെ കൊന്നൊടുക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് വെളിപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് നദിക്കരയിൽ കുഴിച്ചുമൂടി
Next Article
advertisement
തെലങ്കാനയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് നദിക്കരയിൽ കുഴിച്ചുമൂടി
തെലങ്കാനയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് നദിക്കരയിൽ കുഴിച്ചുമൂടി
  • തെലങ്കാനയിലെ മഞ്ചീരിയൽ ജില്ലയിൽ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടി

  • സർപഞ്ചും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വാടകയ്ക്ക് ആളുകളെ ഉപയോഗിച്ച് നായ്ക്കളെ കൊല്ലിച്ചതായി പരാതി

  • മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം പോലീസ് കേസെടുത്തതായി റിപ്പോർട്ട്

View All
advertisement