ഇത് രണ്ടല്ല രണ്ടും ഒന്നാണ്; UDFനും LDFനുമെതിരെ NDA യുടെ ക്യാംപയ്ൻ
- Published by:SIBILI S
- news18-malayalam
Last Updated:
ശബരിമല കൊള്ളയിലും പൊള്ള വാഗ്ദാനങ്ങൾ നൽകുന്നതിലും ഇരുപാർട്ടികളും ഒന്നാണെന്ന് വിമർശിക്കുന്നതാണ് പോസ്റ്ററുകൾ
തിരുവനന്തപുരം: യുഡിഎഫിനും എൽഡിഎഫിനുമെതിരെ പരിഹാസ പരസ്യവുമായി എൻഡിഎ. പഴയ സിനിമകളുടെ സീനുകൾ ഉൾപ്പെടുത്തിയാണ് പ്രചാരണവുമായി ബിജെപി രംഗത്തെത്തിയത്. യുഎഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണെന്ന് പറഞ്ഞ് പരിഹസിക്കുന്ന പോസ്റ്ററുകളാണ് എൻഡിഎ പ്രചരിപ്പിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി സഖ്യത്തിൽ യുഡിഎഫും എൽഡിഎഫും ഒന്നാണെന്ന് പോസ്റ്ററിൽ പരിഹസിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി സഖ്യവുമായുള്ള ഇരുപാർട്ടികളുടെയും ചായിവ് എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഇരു കൂട്ടരും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ശബരിമല കൊള്ളയിലും പൊള്ള വാഗ്ദാനങ്ങൾ നൽകുന്നതിലും ഇരുപാർട്ടികളും ഒന്നാണെന്ന് വിമർശിക്കുന്നതാണ് പോസ്റ്ററുകൾ. ഇതിന് ഹിറ്റ് സിനിമകളുടെ സീനുകളും ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പറയുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ മടിക്കുന്ന പാർട്ടി നേതാക്കന്മാർക്കെതിരെ വിരൾ ചൂണ്ടുന്നതാണ് എൻഡിഎയുടെ പരസ്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 15, 2026 1:23 PM IST








