കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെവിടെ? ജോര്‍ജ് കുര്യന്‍

Last Updated:

ഛത്തീസ്ഗഢില്‍ നിന്നുള്ള കോൺഗ്രസിന്റെ ലോക്സഭാ എംപിയെയോ രാജ്യസഭാ എംപിമാരെയൊ ഡൽഹിയിൽ നടന്ന സമരത്തിൽ കണ്ടില്ലെന്ന് ജോര്‍ജ് കുര്യന്‍

News18
News18
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള എംപിമാരെ കണ്ടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ നിന്നുള്ള കോൺഗ്രസിന്റെ ലോക്സഭാ എംപിയെയോ രാജ്യസഭാ എംപിമാരെയൊ കണ്ടില്ലെന്നും കഴിഞ്ഞ ദിവസം ലോക്സഭയിൽ ഛത്തീസ്ഗഢില്‍നിന്നുള്ള ഒരു എംപി പ്രതികരിച്ചില്ലെന്നും അദ്ദംഹം പറഞ്ഞു.
മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരഗണനയിലാണെന്നും കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പരാമർശത്തോട് അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞത് എന്നായിരുന്നു ജോര്‍ജ് കുര്യന്‍ മറുപടി പറഞ്ഞത്.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരിയെയും ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആശുപത്രി, ഓഫീസ് ജോലികൾക്കായി 2 പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റങ്ദൾ പ്രവർത്തകരും ചോദ്യം ചെയ്തത്. പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെവിടെ? ജോര്‍ജ് കുര്യന്‍
Next Article
advertisement
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ് ; ആദ്യ 48 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു; ശബരിനാഥന്‍ കവടിയാറില്‍
തിരുവനന്തപുരം കോര്‍പ്പറേഷൻ പിടിക്കാൻ കോണ്‍ഗ്രസ്;ആദ്യ 48സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു;ശബരിനാഥന്‍ കവടിയാറിൽ
  • തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ 48 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണ ജാഥകൾ ആരംഭിച്ചു.

  • കെഎസ് ശബരിനാഥൻ കവടിയാറിൽ മത്സരിക്കും, വൈഷ്ണ സുരേഷ് മുട്ടടയിൽ, നീതു രഘുവരൻ പാങ്ങപാറയിൽ.

  • യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ, നവംബർ 12 വരെ വാഹന പ്രചാരണ ജാഥകൾ നടത്തും.

View All
advertisement