ന്യൂഡൽഹി: ഭീകരവാദിയെന്ന് ബി ജെ പി തന്നെ വിളിക്കുന്നത് സങ്കടകരമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ജനങ്ങളെ സഹായിക്കുന്നതിൽ താൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും പക്ഷേ തന്നെ ഭീകരവാദിയെന്നാണ് വിളിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ബിജെപി എം.പി പർവേഷ് വർമ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചതായി കഴിഞ്ഞദിവസം മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആയിരുന്നു കെജ്രിവാളിന്‍റെ പ്രതികരണം. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ താൻ പ്രവർത്തിക്കുകയാണെന്ന് ആയിരുന്നു ഇതിന് അദ്ദേഹത്തിന്‍റെ മറുപടി.
पांच साल दिन रात मेहनत कर के दिल्ली के लिए काम किया। दिल्ली के लोगों के लिए अपना सब कुछ त्याग दिया। राजनीति में आने के बाद बहुत कठिनाइयों का सामना किया ताकि लोगों का जीवन बेहतर कर सकू। बदले में आज मुझे भारतीय जनता पार्टी आतंकवादी कह रही है ... बहुत दुख होता है https://t.co/WEhHtxZd8U
'ഡൽഹിയിലെ ജനങ്ങൾക്കു വേണ്ടി എല്ലാ നൽകി. രാഷ്ട്രീയത്തിൽ വന്നതിനു ശേഷം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനു വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ, ഇതിനു മറുപടിയായി ബി ജെ പി ഇന്നെന്നെ ഭീകരവാദിയെന്നാണ് വിളിക്കുന്നത്. ഇത് വളരെ സങ്കടകരമാണ്' - ട്വിറ്ററിൽ കെജ്രിവാൾ കുറിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.