രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ; ജനഹിതം അറിയാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് തീരുമാനം
- Published by:Sarika N
- news18-malayalam
Last Updated:
വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അറിയിച്ചു,ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ.മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ് ജാമ്യം കിട്ടി പുറത്തുവന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപനം നടത്തിയത്. രാജിവെയ്ക്കരുതെന്ന് അണികൾ കെജ്രിവാളിനോട് അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ.
'രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കും, ജനവിധി വരുന്നത് വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ ബാക്കിയുണ്ട്. കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചു. ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കണം. ജനങ്ങളുടെ തീരുമാനത്തിന് ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കൂ,'- കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
കെജ്രിവാൾ രാജിവെച്ചശേഷം പാര്‍ട്ടിയിലെ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് പുതിയയാള്‍ മുഖ്യമന്ത്രിയായി തുടരുക. കെജ്രിവാൾ ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുമെന്ന് കരുതുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ്, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനൊപ്പം നവംബറില്‍ നടത്തണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ എംഎല്‍എമാരുടെ യോഗം ചേരും. ആ യോഗത്തില്‍ വെച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 15, 2024 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ; ജനഹിതം അറിയാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് തീരുമാനം


