'അടല്‍ ബിഹാരി വാജ്‌പേയ്' പാര്‍ക്ക് ഇനി 'കോക്കനട്ട് പാര്‍ക്ക്'; നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ബിജെപി
- Published by:Sarika KP
- news18-malayalam
Last Updated:
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് മാറ്റിയത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് ബിജെപി നേതാവായ നിത്യാനന്ദ് റായ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് കോക്കനട്ട് പാര്‍ക്ക് എന്നാക്കി മാറ്റി ബീഹാര്‍ സര്‍ക്കാര്‍. പാട്‌നയിലെ കങ്കര്‍ബാഗ് പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പേര് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവാണ് പുനര്‍നാമകരണം ചെയ്ത പാര്‍ക്ക് ഉദ്ഘാടനം ചെയ്യുക. പാര്‍ക്കിന്റെ പേര് മാറ്റിയതായി സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപ് യാദവ് പറഞ്ഞിരുന്നു.
ആദ്യകാലത്ത് കോക്കനട്ട് പാര്‍ക്ക് എന്നായിരുന്നു ഈ പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. 2018ലാണ് പാര്‍ക്കിന്റെ പേര് അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്ക് എന്നാക്കി മാറ്റിയത്.
advertisement
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് മാറ്റിയത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് ബിജെപി നേതാവായ നിത്യാനന്ദ് റായ് പറഞ്ഞു. പാര്‍ക്കിനുള്ളില്‍ വാജ്‌പേയുടെ ഒരു പ്രതിമ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”തേജസ്വി നിങ്ങളോട് ജനം ചോദിക്കും. നിതീഷ് ജി തേജസ്വിയെ തടയൂ,” എന്നാണ് നിത്യാനന്ദ് പറഞ്ഞത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രത് ചൗധരിയും പേരുമാറ്റത്തിനെതിരെ രംഗത്തെത്തി.
”അടല്‍ ബിഹാരി വാജ്‌പേയുടെ പേരില്‍ പാര്‍ക്ക് അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതാണ് അടല്‍ ജിയോടുള്ള നിതീഷിന്റെ യഥാര്‍ത്ഥ സ്‌നേഹവും ബഹുമാനവും. പറയുന്ന വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തയാളാണ് നിതീഷ്,” എന്ന് ചൗധരി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bihar
First Published :
August 21, 2023 6:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അടല്‍ ബിഹാരി വാജ്‌പേയ്' പാര്‍ക്ക് ഇനി 'കോക്കനട്ട് പാര്‍ക്ക്'; നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ബിജെപി