നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Basavaraj Bommai| കർണാടകയിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി

  Basavaraj Bommai| കർണാടകയിൽ ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രി

  മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ബി ജെ പിയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്.

  Basavaraj Bommai

  Basavaraj Bommai

  • Share this:
   ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് 61കാരനായ ബസവരാജ് ബൊമ്മെയും. ‌

   സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.20ന് കർണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ കാപിറ്റോൾ ഹോട്ടലിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സന്നിഹിതനായിരുന്നു.

   കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി എല്‍ സന്തോഷ്, സി ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തു.

   മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ബി ജെ പിയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

   1960 ജനുവരി 28നാണ് ബസവരാജ് ബൊമ്മെ ജനിച്ചത്. ടാറ്റാ ഗ്രൂപ്പിൽ എഞ്ചിനീയറായിരുന്ന അദ്ദേഹം പിന്നീടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ട് തവണ എംഎൽസിയും മൂന്നു തവണ ഷിഗാവോനിൽ നിന്നുള്ള എംഎൽഎയുമായിരുന്നു.

   കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബി എസ് യെദ്യൂരപ്പ രാജിവെച്ചത്. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.

   ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാര്‍ക്കു സാധ്യതയുണ്ട്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

   English Summary: Basavraj Bommai has been elected as the new chief minister of Karnataka by the BJP Legislature party today in the presence of central observers and the state in charge. Outgoing CM BS Yediyurappa was also present at the meeting that took place at Hotel Capitol in Bengaluru today. Born on January 28, 1960, Bommai belongs to the Sadara Lingayat community. He is a close confidant of Yediyurappa. His father SR Bommai also served as Karnataka’s chief minister.
   Published by:Rajesh V
   First published: