തിരുപ്പതി ലഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്
- Published by:ASHLI
- news18-malayalam
Last Updated:
പ്രസാദത്തിൽ പോത്തിന്റെ നെയ്യ്, മീനിന്റെ എണ്ണ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു എന്നാണ് ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലോകപ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നന്നതായി സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ജഗൻ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സർക്കാറിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം ഗുണമേന്മ ഇല്ലാത്തതാണെന്നും ലഡു തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം കൂടുതൽ ശക്തമാകുന്നതായാണ് ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോഗിച്ചിരുന്ന നെയ്യിൽ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ഗുജറാത്തിലെ ആനന്ദിലുള്ള നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ (NDDB) സെൻ്റർ ഫോർ ഒരു മൾട്ടി ഡിസിപ്ലിനറി അനലിറ്റിക്കൽ ലബോറട്ടറിയാണ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF).
advertisement
ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസ് 5 വർഷം കൊണ്ട് ഉള്ളിലാക്കിയത് മൂന്നരക്കോടിയുടെ മുട്ടപഫ്സ്; ആന്ധ്രയിലെ മുൻ സർക്കാരിനെതിരെ അന്വേഷണം
അതേസമയം നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റതു മുതൽ നന്ദിനി നെയ്യ് നൽകിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദമാണ് ലഡു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
September 19, 2024 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ലഡുവിൽ പോത്തിന്റെ കൊഴുപ്പും മീനെണ്ണയും; സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്