ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ; പൊട്ടിത്തെറിച്ചത് ബാഗ്
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തി
ബെംഗളൂരു വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം. എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
#BengaluruBlast | 9 people have been injured. omeone kept a bag at the Rameshwaram Cafe. Home Minister will visit the blast site: Karnataka CM Siddaramaiah@harishupadhya shares more details #Karnataka #RameshwaramCafe #NationAt5 | @poonam_burde pic.twitter.com/zcqAdAccxJ
— News18 (@CNNnews18) March 1, 2024
advertisement
തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്‌ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന് പിന്നില്‍ ഉണ്ടായേക്കാവുന്ന കാരണങ്ങളെ കുറിച്ച് അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. ഭീകരാക്രമണ സാധ്യത വിവിധ ഏജൻസികൾ തള്ളിക്കളയുന്നുമില്ല. ഭീകരാക്രമണം, ബിസിനസ്പരമായ ശത്രുത എന്നീ കാരണങ്ങൾ സ്ഫോടനത്തിന് പിന്നിലുണ്ടോ എന്നാണ് ഏജൻസികൾ പ്രധാനമായും അന്വേഷിക്കുന്നത്.
Summary: The blast at Rameshwaram Cafe, a popular eatery in Bengaluru, which injured at least nine, was caused by an Improvised Explosive Device (IED), top intelligence sources told News18. Meanwhile, Karnataka CM Siddaramaiah said that someone had left a bag at the spot and the CCTV footage is being examined.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 01, 2024 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ; പൊട്ടിത്തെറിച്ചത് ബാഗ്