advertisement

ദോഷം മാറ്റാൻ ധ്യാനകേന്ദ്രത്തിൽ നൽകാനെന്ന വ്യാജേന വീട്ടമ്മയുടെ 11 പവൻ തട്ടിയെടുത്ത സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

Last Updated:

സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്

അറസ്റ്റിലായ ഉഷ, ദേവി
അറസ്റ്റിലായ ഉഷ, ദേവി
ഇടുക്കി: തൊടുപുഴ കരിമണ്ണൂരിൽ ലോഷനും പപ്പടവും വിൽക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ കൂടി പിടിയിലായി. കോലാനി സ്വദേശിനി ഉഷാ സുധൻ, പത്തനംതിട്ട പയനല്ലൂർ സ്വദേശിനി ദേവി എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ തട്ടിപ്പുകേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി ഉയർന്നു.
കേസിലെ മുഖ്യസൂത്രധാരനും പുറപ്പുഴ ടെക്‌നിക്കൽ ഹൈസ്‌കൂൾ ജീവനക്കാരനുമായ വിജീഷ് അജയകുമാർ, അത്തവീട്ടില്‍ സുലോചന ബാബു, മകള്‍ അഞ്ജു ബാബു, അഞ്ചപ്ര വീട്ടില്‍ ഷാജിദ സി.ഷെരീഫ് എന്നിവരെ നേരത്തെ പിടി കൂടിയിരുന്നു. ഇന്നലെയാണ് മറ്റ് രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കരിമണ്ണൂർ പാഴൂക്കര സ്വദേശിനിയായ 66-കാരിയാണ് തട്ടിപ്പിനിരയായത്. പപ്പടവും വിൽക്കാനെന്ന വ്യാജേനയെത്തിയ പ്രതികൾ, വീട്ടമ്മ തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ വീടിന് ദോഷമുണ്ടെന്നും അത് മാറാൻ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ സ്വർണം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനെന്ന പേരിൽ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന സംഘം അഞ്ച് തവണകളിലായി 11 പവനോളം സ്വർണ്ണമാണ് കൈക്കലാക്കിയത്. പ്രതികൾ തുടർച്ചയായി വീട്ടിലെത്തുന്നതിലും ആഭരണങ്ങൾ കാണാതാകുന്നതിലും ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദോഷം മാറ്റാൻ ധ്യാനകേന്ദ്രത്തിൽ നൽകാനെന്ന വ്യാജേന വീട്ടമ്മയുടെ 11 പവൻ തട്ടിയെടുത്ത സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement