നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർജാമ്യം

  പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർജാമ്യം

  ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു...

  ബിനോയി കോടിയേരി

  ബിനോയി കോടിയേരി

  • News18
  • Last Updated :
  • Share this:
   മുംബൈ: ലൈംഗികപീഡനപരാതിയിൽ ബിനോയ് കോടിയേരിക്ക് മുൻകൂർജാമ്യം. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ഒരാളുടെ ആൾജാമ്യം വേണം, ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണം
   ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിളുകൾ കൈമാറണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.  ബിഹാർ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

   ജൂൺ 21 ന് പ്രാഥമികവാദം പൂർത്തിയായ ജാമ്യേപേക്ഷ 24ന് വിധി പറയാനായി മാറ്റിയിരുന്നു. ജഡ്ജി അവധിയായതിനെ തുടർന്ന് ഹർജി 28 ന് പരിഗണിച്ചു. എന്നാൽ പരാതിക്കാരിക്ക് രേഖകൾ സമർപ്പിക്കാനും വാദിക്കാനും കോടതി അവസരം നൽകിയതോടെ നടപടികൾ നീളുകയായിരുന്നു. പരാതിക്കാരി കോടതിയിൽ സമർപ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്തയുടെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഡിഎൻഎ പരിശോധന വേണമെന്ന യുവതിയുടെ ആവശ്യം തള്ളിയ ബിനോയിയുടെ അഭിഭാഷകൻ വിവാഹം നടന്നു എന്നു കാണിക്കുന്ന നോട്ടറി രേഖ വ്യാജമായി തയാറാക്കിയതാണെന്നും വാദിച്ചു.

   രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ല;ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ.അബ്ദുള്ള

   കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും ബിനോയിയുടെ അഛൻ മുൻ മന്ത്രിയാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും അഭിഭാഷകൻ പറഞ്ഞു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.

   രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള സാധ്യതയും ആദ്യ വിവാഹം മറച്ചുവെച്ചാണ് ബിനോയ് വഞ്ചിച്ചതെന്നാണ് യുവതിയുടെ അഭിഭാഷകൻ ഉയർത്തിയ മറുവാദം. കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ടാണെന്നും യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണെന്നും യുവതി കോടതിയെ അറിയിച്ചു. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി.

   ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരരാതിയിൽ പറഞ്ഞിരുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു. കഴിഞ്ഞ മാസം 13 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
   First published:
   )}