ഇന്ത്യ കടുത്ത നടപടിയിലേക്ക് ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റുന്നു

Last Updated:

ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്ന് ഒക്ടോബർ പത്തിനകം ഉദ്യോഗസ്ഥരെ മാറ്റാനാണ് കാനഡ ആലോചിക്കുന്നത്

ഇന്ത്യ കാനഡ
ഇന്ത്യ കാനഡ
ന്യൂഡൽഹി: ഇന്ത്യ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന സൂചന ലഭിച്ചതോടെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റും. ഒക്ടോബർ പത്തിനകം ഉദ്യോഗസ്ഥരെ മാറ്റും. ചർച്ചയ്ക്ക് കാനഡ ശ്രമിച്ചെങ്കിലും ഇന്ത്യ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്.
കാനഡയിലെ സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ, എണ്ണത്തിൽ തുല്യത കൊണ്ടുവരാൻ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെടുകയായിരുന്നു. സിഎൻഎൻ-ന്യൂസ് 18 ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ന്യൂഡൽഹിയിലെ തങ്ങളുടെ ദൗത്യത്തിൽ നിന്ന് രണ്ട് ഡസനിലധികം നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല, എന്നാൽ രണ്ടാഴ്ചയോളമായി വിഷയം ചർച്ചയിലാണെന്ന് അവർ പറഞ്ഞു.
advertisement
നയതന്ത്ര ബന്ധങ്ങളുടെ തരംതാഴ്ത്തലായാണ് ന്യൂഡൽഹി ഇതിനെ കാണുന്നത്. വിസ റദ്ദാക്കിയതിന് ശേഷം, കനേഡിയൻ നയതന്ത്രജ്ഞരുടെ ഉയർന്ന സാന്നിധ്യത്തിന്റെ ആവശ്യകത ഇല്ലെന്നാണ് ഇന്ത്യ കരുതുന്നത്.
കാനഡയിലെ ഈ ഉദ്യോ​ഗസ്ഥരിൽ നിന്നും വലിയ നയതന്ത്ര ആവശ്യകതകളോ സഹായങ്ങളോ ഇന്ത്യക്കു ലഭിക്കുന്നില്ല എന്നു കൂടിയാണ് ഇത് അർത്ഥമാക്കുന്നത് എന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവരുടെ വിസ താൽകാലികമായി നിർത്തിവെച്ചതിന് പിന്നാലെ, രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ കാനഡയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.‌
advertisement
മുൻവിധിയോടെയാണ് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ”നിജ്ജർ കേസ് സംബന്ധിച്ച്, പ്രത്യേക വിവരങ്ങളൊന്നും കാനഡ ഇന്ത്യയുമായി പങ്കിട്ടിട്ടില്ല. അവർ പറയുന്ന വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഞങ്ങൾ ചില വ്യക്തികളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നുവെങ്കിലും കാനഡ അതിൽ നടപടിയെടുത്തിട്ടില്ല”, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ ന്യൂ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
News Summary- Canadian diplomats will be moved to Singapore and Malaysia after indications that India will take tough action. The officers will be changed by October 10
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ കടുത്ത നടപടിയിലേക്ക് ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുരിലേക്കും മലേഷ്യയിലേക്കും മാറ്റുന്നു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement