advertisement

ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

Last Updated:

കൊടിമരത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിലും ഗുണമേന്മയിലും എന്തെങ്കിലും തരത്തിലുള്ള മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ശാസ്ത്രീയ പരിശോധനകൾ നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്

News18
News18
കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായകമായ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കേസെടുത്ത് സ്വതന്ത്ര വിജിലൻസ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കൊടിമരത്തിലെ സ്വർണ്ണത്തിന്റെ അളവിലും ഗുണമേന്മയിലും മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ശാസ്ത്രീയ പരിശോധനകൾ നടത്താൻ കോടതി അനുമതി നൽകി. കേസിൽ‌ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കേസെടുത്ത് സ്വതന്ത്ര വിജിലൻസ് അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നും മുപ്പത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊടിമരത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിലും ഗുണമേന്മയിലും എന്തെങ്കിലും തരത്തിലുള്ള മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ശാസ്ത്രീയ പരിശോധനകൾ നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ലോഹങ്ങളുടെ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ എക്‌സ് റേ ഫ്‌ളൂറോസീന്‍സ് സ്‌പെക്ട്രോസ്‌കോപ്പി (XRF) പരിശോധനയും, സ്വർണ്ണത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഐസിപി എംഎസ് (ICP-MS), ഒഇഎസ് (OES) തുടങ്ങിയ പരിശോധനകളും നടത്തും. കൊടിമരത്തിൽ ആദ്യം പൂശിയ സ്വർണ്ണപ്പാളികളും നിലവിലുള്ളവയും തമ്മിൽ ശാസ്ത്രീയമായ താരതമ്യ പഠനവും ഇതോടൊപ്പം നടക്കും.
advertisement
പുനപ്രതിഷ്ഠാ ചടങ്ങുകളിൽ ദേവസ്വം മാനുവലും സാമ്പത്തിക ചട്ടങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. 2016-ൽ കൊടിമര നിർമ്മാണത്തിനായുള്ള ഉത്തരവ് പുറത്തിറങ്ങിയത് മുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. കൃത്യമായ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇടപാടുകൾ നടന്നതെന്ന് വ്യക്തമാക്കിയ കോടതി, സ്വർണ്ണം സംഭാവന നൽകിയവരുടെ മൊഴികൾ രേഖപ്പെടുത്താനും പുനപ്രതിഷ്ഠയ്ക്കായി ലഭിച്ച സ്വർണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താനും ഉത്തരവിട്ടു.
കൊടിമര നിർമ്മാണത്തിൽ വലിയ ക്രമക്കേടുകൾ നടന്നുവെന്ന ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ കർശന നടപടി. പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ 262 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2016 മുതലുള്ള എല്ലാ വരവ്-ചെലവ് കണക്കുകളും പരിശോധിക്കുന്നതിലൂടെ അഴിമതിയുടെ ആഴം കണ്ടെത്താനാണ് കോടതി ലക്ഷ്യമിടുന്നത്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്നും ഭക്തർ സമർപ്പിച്ച സ്വർണ്ണത്തിന്റെ കാര്യത്തിൽ കൃത്യമായ കണക്ക് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ബോർഡിനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All
advertisement