തെറ്റായ വിവരം പക്ഷാപാതപരമായ പെരുമാറ്റം; വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

Last Updated:

തെറ്റായതും പക്ഷാപാതപരമായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ്‌പേജിലൂടെ പങ്കിടുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചു

പക്ഷാപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. നിലവില്‍ രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയും വിക്കിപീഡിയയും തമ്മിലുള്ള നിയമപോരാട്ടം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. തെറ്റായതും പക്ഷാപാതപരമായ വിവരങ്ങളാണ് വിക്കിപീഡിയയുടെ വെബ്‌പേജിലൂടെ പങ്കിടുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വിക്കിപീഡിയയിലെ എഡിറ്റോറിയല്‍ വിഭാഗം നിയന്ത്രിക്കുന്നത് ഒരു ചെറിയ വിഭാഗമാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (ഏഷ്യന്‍ നാഷണല്‍ ഇന്റര്‍നാഷണല്‍) യുമായി നിയമപോരാട്ടത്തിലാണ് വിക്കിപീഡിയ. എഎന്‍ഐയെ അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്ന കേസില്‍ വാദം തുടരുകയാണ്. വിക്കിപീഡിയയിലെ എഎന്‍ഐയെക്കുറിച്ചുള്ള പേജിലാണ് അപകീര്‍ത്തികരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്.
നിലവിലെ സര്‍ക്കാരിന്റെ പ്രചരണ ഉപകരണമാണ് എഎന്‍ഐ എന്നും വ്യാജ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ എഎന്‍ഐ വിതരണം ചെയ്യുന്നുവെന്നുമാണ് വിക്കിപീഡിയ പേജില്‍ നല്‍കിയിരുന്നത്. ഈ വിവരങ്ങള്‍ നീക്കണമെന്ന് എഎന്‍ഐ ആവശ്യപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5ന് ഡല്‍ഹി ഹൈക്കോടതി വിക്കിപീഡിയയ്‌ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു. എഎന്‍ഐയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ പേജ് എഡിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ വിക്കിപീഡിയ പുറത്തുവിടാത്തതിനെ ചോദ്യം ചെയ്താണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
advertisement
എന്നാല്‍ എഎന്‍ഐയുടെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവില്‍ പ്രതികരിക്കാന്‍ വിക്കിപീഡിയ ആദ്യം തയ്യാറായില്ല. ഇതോടെ കേസ് പരിഗണിച്ച ഹൈക്കോടതി വിക്കിപീഡിയയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യ ഇഷ്ടമല്ലെങ്കില്‍ ഇവിടെ ജോലി ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ വെബ്‌സൈറ്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിക്കിപീഡിയയ്‌ക്കെതിരെ സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും രംഗത്തെത്തിയിരുന്നു.
വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷമാണെന്നും അതിനാല്‍ വിക്കിപീഡിയയ്ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനി നല്‍കിയ ഉത്തരത്തിനെതിരെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും അവ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി ഗൂഗിള്‍ രംഗത്തെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
തെറ്റായ വിവരം പക്ഷാപാതപരമായ പെരുമാറ്റം; വിക്കിപീഡിയയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement