BREAKING | കോവിഡ് 19: ഈ മാസം 25 വരെ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നു

Last Updated:

25 ന് റെയിൽവെ ബോർഡ് വീണ്ടും യോഗം ചേർന്ന് സർവീസ് നിർത്തിവച്ചത് തുടരണമോയെന്നു തീരുമാനിക്കും.

ന്യൂഡൽഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഈ മാസം 25 വരെ രാജ്യത്തെ ട്രെയിൻ ഗതാഗതം റെയിൽവെ നിർത്തിവയ്ക്കുന്നു. റെയിൽവെ ബോർഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റെയിൽവെ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നിലവിൽ 400 മെയിൽ/എക്സ്പ്രസ് ട്രെയിനുകളാണ് ഒടിക്കൊണ്ടിരിക്കുന്നത്. അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞാലുടൻ സർവീസ് നിർത്തിവയ്ക്കാനാണ് തീരുമാനം.
You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]
ജനതാ കർഫ്യൂവിന്റെ കൂടി പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന റയിൽവെ സ്റ്റേഷനുകളെല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്.  ഈമാസം 25 ന് റെയിൽവെ ബോർഡ് വീണ്ടും യോഗം ചേർന്ന് സർവീസ് നിർത്തിവച്ചത് തുടരണമോയെന്നു തീരുമാനിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
BREAKING | കോവിഡ് 19: ഈ മാസം 25 വരെ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നു
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement