• HOME
  • »
  • NEWS
  • »
  • india
  • »
  • Atmanirbhar Bharat | ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സ്റ്റാര്‍ട്ട് അപ്പുകള്‍

Atmanirbhar Bharat | ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സ്റ്റാര്‍ട്ട് അപ്പുകള്‍

ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കാവശ്യമായ സാങ്കേതിവിദ്യ വികസിപ്പിക്കുന്നതിനായി ഇതുവരെ വിദേശ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കുന്നതായിരുന്നു പതിവ്.

  • Share this:
രാജ്യത്തെ സാങ്കേതിക കണ്ടുപിടുത്ത മേഖലയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ഹൈദരബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് (startup) കമ്പനികള്‍. ഇന്ത്യയില്‍ അധികമാരും ശ്രദ്ധ കൊടുക്കാത്ത പ്രതിരോധ സാങ്കേതിക വിദ്യയിലാണ് (defence technology) വളര്‍ന്നു വരുന്ന ഇത്തരം പുതിയ സംരംഭകര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കാവശ്യമായ സാങ്കേതിവിദ്യ വികസിപ്പിക്കുന്നതിനായി ഇതുവരെ വിദേശ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കുന്നതായിരുന്നു പതിവ്.  എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആത്മനിര്‍ഭര്‍ ഭാരത് (Atmanirbhar Bharat) പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയാണ് ഈ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍.

സൂരജ് ബോനാഗിരി സിഇഒ ആയിട്ടുള്ള അര്‍ക്ക എയ്റോസ്പേസ് വികസിപ്പിക്കുന്ന 'ഇലാസ്റ്റികോപ്റ്റര്‍' (elasticopter) ആണ് അവയില്‍ പുരോഗമിക്കുന്ന പ്രധാധ കണ്ടുപിടുത്തങ്ങളില്‍ ഒന്ന്.  വഹിക്കാന്‍ കഴിയുന്ന പേലോഡിന്‍റെ (payload) ആക്യതിക്ക് അനുസരിച്ച് രൂപമാറ്റം വരുത്താന്‍ കഴിയുന്ന ഒരു ഫ്ലെക്സിബിള്‍ ഡ്രോണ്‍ (flexible drone) ആണിത്.  രൂപമാറ്റം വരുത്താന് കഴിയുന്ന ഈ സാങ്കേതിക വിദ്യ ഒരേ സമയം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും .ഇത് മൂലം വലിയ സാമ്പത്തിക ലാഭമാണ് പ്രതിരോധ മേഖലയ്ക്ക് ലഭിക്കുന്നത്. വലിയ ദൌത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഡ്രോണ്‍ രൂപകല്പന ചെയ്തിട്ടുള്ളത്. 5 കിലോ ഭാരമുള്ള പേലോഡുകള്‍ വഹിക്കാനുള്ള ശേഷി ഇലാസ്റ്റികോപ്റ്ററിനുണ്ട്.

അടുത്ത തലമുറയുടെ ഈ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളിന് ഏത് തരം പേലോഡും സ്വയം വഹിക്കാനുള്ള കഴിവുണ്ട്, 400 അടി ഉയരത്തില്‍ വരെ പറക്കാനുള്ള കഴിവാണ് ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത. സ്വാപ് ബാറ്ററി സിസ്റ്റം ഉപയോഗിച്ചാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈദരാബാദിലെ തന്നെ മറ്റൊരു സ്റ്റാര്‍ട്ട് അപ്പായ എഡ്ജ്ഫോഴ്സ് സോല്യൂഷന്‍സ് വികസിപ്പിച്ചെടുക്കുന്ന ഓട്ടോണോമസ് സര്‍വൈലന്‍സ് ആന്‍ഡ് ട്രാക്കിങ് റോവര്‍ (ASTRO) യും പ്രതിരോധ മേഖലയ്ക്കായി ഒരുങ്ങുന്ന പ്രധാന കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ്. രാമചന്ദ്രന്‍ ആണ്ടയിലാണ് ഇതിന്‍റെ സൃഷ്ടാവ്. 2 കിലോ മീറ്റര്‍ വരെ നിരീക്ഷിക്കാന്‍ കഴിയുന്ന റഡാറിലാണ് ആസ്ട്രോ ഘടിപ്പിച്ചിരിക്കുന്നത്.

രാമചന്ദ്രന്‍റെ പറയുന്നത് പ്രകാരം ആസ്ട്രോ സ്വയം ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി പ്രസ്തുത ഏരിയ നിരീക്ഷണ വിധേയമാക്കി അതിന്‍റെ റിപ്പോര്‍ട്ട് ബേസ് സ്റ്റേഷനിലേക്ക് അപ്പോള്‍ തന്നെ കൈമാറും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആസ്ട്രോ റോവര്‍ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റഡാര്‍ ഇന്‍റഗ്രേറ്റഡ് ടെക്നോളജിയുള്ള ചുരുക്കം ചില റോവറുകളില്‍ ഒന്നാണ്.

ആയുധങ്ങള്‍, സംശയാസ്പദമായ മനുഷ്യ ചലനങ്ങള്‍ തുടങ്ങിയവ ആസ്ട്രോ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയും. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും അല്ലെങ്കിൽ ആക്രമണ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം. അനധികൃതമായി പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനുള്ള കഴിവും ആസ്ട്രോയില്‍ ഉള്ളതായി രാമചന്ദ്രന്‍ പറഞ്ഞു.

യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന സംരംഭക സംസ്കാരത്തിന്‍റെ തെളിവാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ വികസനത്തിലൂടെ പ്രകടമാകുന്നത്. കൈവയ്ക്കുന്ന എല്ലാ മേഖലകളിലും ഇവര്‍ നേടുന്ന വിജയം രാജ്യത്തിന്‍റെ വികസന കുതിപ്പിന് സഹായകമാകും. പ്രതിഭാശാലികളായ നിരവധി യുവാക്കളുടെ കഴിവുകള്‍ പ്രതിരോധ മേഖല വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
Published by:Arun krishna
First published: