ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളില്‍ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളവും; 2023ല്‍ പറന്നത് 7.2 കോടി പേര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള അന്താരാഷ്ട്രതലത്തിലെ വിമാനയാത്രികരുടെ എണ്ണമാണ് ഇപ്പോൾ എസിഐ പുറത്തുവിട്ടത്
കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള അന്താരാഷ്ട്രതലത്തിലെ വിമാനയാത്രികരുടെ എണ്ണം പുറത്തുവിട്ട് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ). 2023-ല്‍ ലോകമെമ്പാടും 8.5 ബില്ല്യണ്‍ പേര്‍ വിമാനയാത്ര നടത്തിയെന്ന് എസിഐ അറിയിച്ചു. തൊട്ടു മുമ്പിലെ വര്‍ഷത്തേക്കാള്‍ 27.2 ശതമാനം അധികമാണ് ഇത്. വ്യോമയാന മേഖലയുടെ വളരെ വേഗത്തിലുള്ള തിരിച്ചുവരവിനെയാണ് എണ്ണത്തിലെ ഈ കുതിച്ചു ചാട്ടം സൂചിപ്പിക്കുന്നത്.
കോവിഡിന് മുമ്പുള്ള വിമാനയാത്രക്കാരുടെ എണ്ണത്തിനോട് ഇത് അടുക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇടം പിടിച്ചു. 7.22 കോടി യാത്രക്കാരുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം. തിരക്കേറിയ പത്ത് വിമാനത്താവളങ്ങളില്‍ അഞ്ചും യുഎസിലാണ്.
ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ യുഎസില അറ്റ്‌ലാന്റ വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. യാത്രക്കാരുടെ എണ്ണത്തില്‍ 2022 നേക്കാള്‍ 12 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും 2019-ലെ യാത്രക്കാരുടെ എണ്ണത്തേക്കാള്‍ അഞ്ച് ശതമാനം പിന്നിലാണ്.
advertisement
ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളം
പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് ഉള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ 2022നേക്കാള്‍ 31.7 ശതമാനം വര്‍ധനവാണ് 2023ല്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് യുഎസിലെ ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ വിമാനത്താവളമുള്ളത്. സീറോ കാര്‍ബണ്‍ ഇലക്ടിക്കല്‍ പ്ലാന്റിന്റെ നിര്‍മാണത്തിലൂടെ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ വിമാനത്താവളം ലക്ഷ്യമിടുന്നു.
ഹീത്രൂ വിമാനത്താവളം
ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് യുകെയുടെ തലസ്ഥാനത്തേക്കുള്ള സുപ്രധാന കവാടമായി പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ നാല് ടെര്‍മിനലുകളിലൂടെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇവിടെ എത്തുന്നത്.
advertisement
ടോക്യോ ഹനേഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
2022നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനവാണ് ജപ്പാനിലെ ടോക്യോ ഹനേഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 16-ാം സ്ഥാനത്തായിരുന്നു ഈ വിമാനത്താവളം.
ഇവയെ കൂടാതെ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇസ്താംബൂള്‍ വിമാനത്താവളം, ലോസ് ആഞ്ചലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ചിക്കാഗോ ഒഹരെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 18, 2024 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളില്‍ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളവും; 2023ല്‍ പറന്നത് 7.2 കോടി പേര്‍