Diwali 2020| ദീപാവലി വരെ ഹരിത പടക്കങ്ങളെങ്കിലും വിൽക്കാൻ അനുവദിക്കണം; ഡൽഹി സർക്കാരിനോട് കച്ചവടക്കാർ

Last Updated:

15-20 ലക്ഷം രൂപയുടെ നഷ്ടം നിരോധനം മൂലം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ന്യൂഡൽഹി: കോവിഡും വായുമലിനീകരണവും കണക്കിലെടുത്ത് ഇക്കുറി ദീപാവലിക്ക് പടക്കം നിരോധിച്ച സർക്കാർ തീരുമാനത്തിൽ ആശങ്കയുമായി വ്യാപാരികൾ. ദീപാവലി വരെ ഹരിത പടക്കങ്ങൾ വിൽക്കാൻ അനുവദിക്കണമെന്നാണ് ഡൽഹി സർക്കാരിനോട് വ്യാപാരികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ദീപാവലി അടുത്തിരിക്കേ പെട്ടെന്നുള്ള പടക്ക നിരോധനം തങ്ങളെ ദുരിതത്തിലാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഹരിത പടക്കങ്ങൾ വിൽക്കാമെന്ന സർക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് ദീപാവലി മുന്നിൽ കണ്ട് സ്റ്റോക്കുകൾ നേരത്തേ വാങ്ങിയത്. ഇതിനുള്ള ലൈസൻസും ലഭിച്ചിരുന്നു. 15-20 ലക്ഷം രൂപയുടെ നഷ്ടം നിരോധനം മൂലം ഉണ്ടാകുമെന്നാണ് കരുതുന്നത്.
എന്താണ് ഹരിത പടക്കം?
ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്ന ഈ പടക്കങ്ങളുടെ വായു മലിനീകരണ തോത് സാധാരണ പടക്കങ്ങളേക്കാള്‍ 30 % കുറവാണ്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്. ജനപ്രിയ ഇനങ്ങളായ മത്താപ്പൂ, കമ്പിത്തിരി, കുടച്ചക്രം, റോക്കറ്റ് തുടങ്ങിയവ ലഭ്യമാണ്.
advertisement
You may also like: 'പടക്കമില്ലാത്ത ദീപാവലിയോ?'; വായുമലിനീകരണത്തെ പേടിച്ച് ഈ സംസ്ഥാനങ്ങൾ പടക്കവിൽപന നിരോധിച്ചു
പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന നിരോധിച്ചത്. പടക്കങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ, ഡൽഹി, രാജസ്ഥാനും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് പടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്.
advertisement
advertisement
പൊതുജനാരോഗ്യവും വായുമലിനീകരണവും കണക്കിലെടുത്ത് ദീപാവലിക്ക് പടക്കംപൊടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആവസ്യപ്പെട്ടത്. വായുമലിനീകരണവും കോവിഡ് കേസുകളും വർധിക്കുകയാണെന്നും അതിനാൽ പടക്കങ്ങൾ പൊട്ടിക്കരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. ഈ ദീപാവലിക്കും നാം പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഓർക്കുക, നിങ്ങളുടെ കുടുംബത്തിന്റേയും കുട്ടികളുടേയും ജീവൻ കയ്യിൽ വെച്ചുള്ള കളിയാണത്. കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായ നിലയിലാണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 486 ആയി ഉയർന്നിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യനില അപകടത്തിലാകുന്ന തരത്തിലാണ് തലസ്ഥാനത്തെ വായുമലിനീകരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
Diwali 2020| ദീപാവലി വരെ ഹരിത പടക്കങ്ങളെങ്കിലും വിൽക്കാൻ അനുവദിക്കണം; ഡൽഹി സർക്കാരിനോട് കച്ചവടക്കാർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement