മഹാരാഷ്ട്രയിലെ ഭരണ ആസ്ഥാനത്ത് കയറാൻ ഓഗസ്റ്റ് 1 മുതല്‍ ഡിജിറ്റൽ സംവിധാനം

Last Updated:

ഇവിടേക്കുള്ള പ്രവേശനം ആധാര്‍ അധിഷ്ഠിത 'ഡിജിപ്രവേശ്' എന്ന സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ചാണ് നിയന്ത്രിക്കുക

മഹാരാഷ്ട്ര മന്ത്രാലയ
മഹാരാഷ്ട്ര മന്ത്രാലയ
മഹാരാഷ്ട്രയിലെ (Maharashtra) ഭരണ ആസ്ഥാനമായ മഹാരാഷ്ട്ര മന്ത്രാലയയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരില്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ മന്ത്രാലയ പൂർണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. ഇവിടേക്കുള്ള പ്രവേശനം ആധാര്‍ അധിഷ്ഠിത 'ഡിജിപ്രവേശ്' (DigiPraves) എന്ന സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ചാണ് നിയന്ത്രിക്കുക. മുംബൈ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ സെക്യുടെക് ഓട്ടോമേഷനാണ് ഡിജിപ്രവേശ് സംവിധാനം വികസിപ്പിച്ചെടുത്തത്. മന്ത്രാലയത്തിന്റെ കവാടങ്ങളിലെ ഏറെക്കാലമായി നിലനിന്ന നീണ്ടവരിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇവിടെത്തുന്നവര്‍ക്ക് പ്രവേശന പാസ് ലഭിക്കാന്‍ പലപ്പോഴും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഡിജിപ്രവേശ് ഉപയോഗിക്കുമ്പോള്‍ മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായി മാറുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും ഓണ്‍ലൈനായി അപ്പോയ്ന്റ്‌മെന്റുകള്‍ എടുക്കാനും പ്രവേശനത്തിനായി ഒരു ക്യൂആര്‍ കോഡോ ആധാര്‍ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗപ്പെടുത്താനും കഴിയും. ഈ മാറ്റത്തിലൂടെ മന്ത്രാലയത്തിലേക്ക് പ്രവേശനത്തിനുള്ള കാത്തിരിപ്പ് മൂന്ന് മണിക്കൂറില്‍ നിന്ന് മൂന്ന് മിനിറ്റല്‍ താഴെയായി കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിപ്രവേശ് ആപ്പ് വഴിയോ അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഒന്നിലധികം തവണ ഇവിടേക്ക് വരുന്നവര്‍ക്ക് വീണ്ടും അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരില്ല. ഇത് പൗരന്മാര്‍ക്ക് മെച്ചപ്പട്ട അനുഭവം നല്‍കുന്നതിനൊപ്പം സൗഹൃദപരമായ അന്തരീക്ഷവും ഒരുക്കുന്നു.
സുരക്ഷയും സുതാര്യതയുമാണ് ഡിജിപ്രവേശ് സംവിധാനത്തിന്റെ കേന്ദ്രബിന്ദു. മുഖം തിരിച്ചറിഞ്ഞാണ് ഉടന്‍ തന്നെ പ്രവേശനം സാധ്യമാക്കുന്നത്. തത്സമയ നിരീക്ഷണം, ഓട്ടോമേറ്റഡ് ഡിജിറ്റല്‍ ലോഗുകള്‍, ഉടന്‍ തന്നെയുള്ള മുന്നറിയിപ്പുകള്‍ എന്നിവ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി നല്‍കുന്നു. ആധാറുമായി ചേര്‍ന്ന് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഡിജിപ്രവേശ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും തിരിച്ചറിയാനാകുകയും ചെയ്യുന്നു.
പൗരന്മാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും മന്ത്രാലയത്തിലെത്തുന്നത്. അതിനാല്‍ ഡിജിപ്രവേശ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ സുരക്ഷയും ഉത്തരവാദിത്വവും യഥോചിതം പാലിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
advertisement
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സെക്യുടെക് ഓട്ടോമേഷന് രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ ഭരണ ആസ്ഥാനത്ത് കയറാൻ ഓഗസ്റ്റ് 1 മുതല്‍ ഡിജിറ്റൽ സംവിധാനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement