'മലേഗാവ് സ്‌ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേര് പറയാൻ നിർബന്ധിച്ചു'; പ്രഗ്യാ സിങ്

Last Updated:

അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തന്നെ കുടുക്കിയതാണെന്നും കുറ്റവിമുക്തയാക്കിയ നടപടി സനാതന ധർമ്മത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിജയമാണെന്നും പ്രഗ്യാ സിങ് ഠാക്കൂർ പറഞ്ഞു

News18
News18
2008ലെ മലേഗാവ് സ്‌ഫോടന കേസിപ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേര് പറയാഅന്വേഷണ ഉദ്യോഗസ്ഥതന്നെ നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തി മുബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. കസ്റ്റഡിയിപീഡിപ്പിക്കപ്പെട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥആശുപത്രിയിനിയമവിരുദ്ധമായി തടങ്കലിവച്ചതായും മുതിർന്ന ബിജെപി നേതാവ് റാം മാധവ് ഉൾപ്പെടെ നിരവധി പേരുടെ പേര് അവതന്നെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതെല്ലാം ചെയ്യാകഠിനമായി പീഡിപ്പിച്ചെന്നും പ്രഗ്യാ സിങ് വെളിപ്പെടുത്തിയതായി എൻഡിടവി റിപ്പോർട്ട് ചെയ്തു.
advertisement
ഗുജറാത്തിലാണ് താമസിച്ചിരുന്നതിനാഅവപ്രധാനമന്ത്രി മോദിയുടെ പേരും പറയാആവശ്യപ്പെട്ടെന്നും ഇത്തരത്തിൽ യോഗി ആദിത്യനാഥ്, മോഹൻ ഭഗവത്, ഇന്ദ്രേഷ് കുമാർ എന്നിവരുടെ പേരുകളും പറയാൻ ആവശ്യപ്പെട്ടതായി ഠാക്കൂർ പറഞ്ഞു.നേതാക്കളുടെ പേര് പറഞ്ഞാല്പീഡിപ്പിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥപറഞ്ഞതായും തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്നേരിടേണ്ടിവന്നെന്നും പ്രഗ്യാ സിങ് വെളിപ്പെടുത്തി. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാതന്നെ തെറ്റായി കുടുക്കിയതാണെന്നും തന്നെ കുറ്റവിമുക്തയാക്കിയ നടപടി സനാതന ധർമ്മത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിജയമാണെന്നും ഠാക്കൂപറഞ്ഞു.
advertisement
2008 ലെ മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെയും പ്രത്യേക എൻ‌ഐ‌എ കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കയിരുന്നു. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ നിറച്ച മോട്ടോർ സൈക്കിൾ ഠാക്കൂറിന്റേതാണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അവകാശപ്പെട്ടിരുന്നു.
ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി മുൻ എ‌ടി‌എസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത് . ഭാഗവതിനെ കസ്റ്റഡിയിലെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ആ ഉത്തരവുകൾ ലംഘിച്ചുവെന്ന് മുൻ എ‌ടി‌എസ് ഉദ്യോഗസ്ഥൻ മെഹബൂബ് മുജാവർ വെളിപ്പെടുത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'മലേഗാവ് സ്‌ഫോടന കേസിൽ പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേര് പറയാൻ നിർബന്ധിച്ചു'; പ്രഗ്യാ സിങ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement