അമൃത് പദ്ധതിയിലൂടെ പുതുജീവൻ നേടി മൂവാറ്റുപുഴ നഗരസഭയിലെ ആമ്പറ്റക്കുളം
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
കുളത്തിലെ ചെളിയും ചപ്പുചവറുകളും നീക്കം ചെയ്ത് ആഴം കൂട്ടുകയും നാലു വശവും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിർമിക്കുകയും ചെയ്തു.
മൂവാറ്റുപുഴ നഗരസഭ 23-ാം വാർഡിൽ നവീകരിച്ച ആമ്പറ്റക്കുളം നഗരസഭ ചെയർപേഴ്സൺ പി.പി. എൽദോസ് നാടിനു സമർപ്പിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്ന കുളം മാലിന്യ നിക്ഷേപ കേന്ദ്രമായതോടെ തദ്ദേശ വാസികൾ ദുരിതത്തിലായിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിലെ ചെളിയും ചപ്പുചവറുകളും നീക്കം ചെയ്ത് ആഴം കൂട്ടുകയും നാലു വശവും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിർമിക്കുകയും ചെയ്തു. ഇതോടെ കുളം ജല സമൃദ്ധമായി മാറി.
ഇപ്പോൾ കുളിക്കുന്നതിനും കാർഷിക ആവശ്യങ്ങൾക്കും കുളത്തിലെ ജലം ഉപയോഗിക്കാം. ചടങ്ങിൽ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിച്ച കരാറുകാരൻ പി.പി. അലിയെ ആദരിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി സിനി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ നിസ അഷറഫ്, പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ പി.എം. സലിം, ജോളി മണ്ണൂർ, അമൽ ബാബു, ആശ അനിൽ, സുധ രഘുനാഥ്, നേജില ഷാജി, ഫൗസിയ അലി തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 30, 2025 6:44 PM IST