'ഇന്ദിരാ ​ഗാന്ധി ഉരുക്കു വനിത'; ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

Last Updated:

ഭരണത്തിൽ എത്തിയതിന് ശേഷം കെ.കരുണാകനും ഒ.രാജ​ഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി ഫലവത്തായി പ്രവർത്തിച്ചിട്ടുള്ളതെന്ന് സുരേഷ് ​ഗോപി പറഞ്ഞു

News18
News18
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ഇന്ദിരാ ​ഗാന്ധി ഉരുക്കു വനിതയാണെന്നും മൻമോഹൻ സിങ് നല്ല ധനമന്ത്രിയായിരുന്നുവെന്നും സുര്ഷേ ​ഗോപി പറഞ്ഞു. കെ. കരുണാകരനും, ഒ.രാജ​ഗോപാലും കേരളത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുള്ളതുപോലെ വേറൊരു രാഷ്ട്രീയക്കാരനും കേരളത്തെ അനു​ഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഭരണത്തിൽ എത്തിയതിന് ശേഷം കെ കരുണാകനും ഒ.രാജ​ഗോപാലും മാത്രമാണ് കേരളത്തിന് വേണ്ടി വർധിച്ചിട്ടുള്ളത്. വേറൊരു രാഷ്ട്രീയക്കാരനും ഭരണത്തിലെത്തിയതിന് ശേഷം ഫലവത്തായി പ്രവർത്തിച്ചിട്ടില്ല. അതു സത്യമായ കാര്യമാണ്. കരുണാകരൻ സാർ എന്റെ പാർട്ടിക്കാരനല്ല. പക്ഷെ, നമ്മൾ ചില സമർപ്പണങ്ങൾ നടത്തുമ്പോൾ നമ്മൾ രാഷ്ട്രീയം നോക്കാൻ പാടില്ല. അതുകൊണ്ടാണ് ഇന്ദിരാ​ഗന്ധിയെ ഇപ്പോഴും ആരാധിക്കുന്നത്. അല്ലാതെ, ആ കൂട്ടത്തിൽ വേറെ ആരുമില്ല.'- സുരേഷ് ​ഗോപി പറഞ്ഞു.
'പിന്നെയുള്ളത് നരസിംഹറാവുവാണ്. മൻ മോഹൻസിങ് നല്ല ധനമന്ത്രിയായിരുന്നു. അങ്ങനെ വളരെ കുറച്ചു വ്യക്തികളാണുള്ളത്. പക്ഷെ, ഇന്ദിരാ​ഗാന്ധിയോളമുള്ള ഉരുക്കുവനിതയെ നമുക്ക് നിഷേധിക്കാനാകില്ല. ചെറിയൊരു കളങ്കം ഉണ്ടായിട്ടുണ്ട്. ആ കളങ്കത്തിന്റെ പേരിൽ ഞാനും എതിർക്കുന്നുണ്ട്. അത് 75-77 കാലഘട്ടത്തിൽ കോളേജിലും എതിർത്തിട്ടുണ്ട്.'- സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്ദിരാ ​ഗാന്ധി ഉരുക്കു വനിത'; ഇപ്പോഴും ആരാധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement