കമലിക സെൻഗുപ്ത
ചൊവ്വാഴ്ച പത്മപുരസ്‌കാര (Padma Awards) ജേതാക്കളുടെ പട്ടിക പുറത്തുവന്നപ്പോൾ, പത്മഭൂഷൺ ജേതാക്കളുടെ പട്ടികയിൽ അതിശയിപ്പിക്കുന്ന പേരുകളിലൊന്ന് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു (Buddhadeb Bhattacharya). എന്നാൽ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ചു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു.
'പത്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. ആരും എന്നോട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അവർ എനിക്ക് പത്മഭൂഷൺ അവാർഡ് നൽകിയിരുന്നെങ്കിൽ. ഞാൻ അത് നിരസിക്കുന്നു, ”അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഭട്ടാചാര്യ ഇപ്പോൾ അസുഖബാധിതനായി കിടപ്പിലാണ്. കടുത്ത നിലപാടുള്ള ആളായ അദ്ദേഹം പല സന്ദർഭങ്ങളിലും മോദി സർക്കാരിനെ എതിർത്തിട്ടുണ്ട്. ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും എപ്പോഴും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നയാളായിരുന്നു സിപിഎം മുൻ പിബി അംഗം കൂടിയായ
അതേസമയം, പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് അറിയിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഇന്ന് ഭട്ടാചാര്യയെ ബന്ധപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യക്ക് കോൾ ലഭിച്ചു, ഭല്ല അവരെ ഇക്കാര്യം അറിയിച്ചു. മുൻ ബംഗാൾ മുഖ്യമന്ത്രിക്ക് അവാർഡ് വേണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഒരു സൂചനയും നൽകിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പത്മ അവാർഡുകൾക്കുള്ള മാർഗനിർദേശപ്രകാരം സ്വീകർത്താക്കളെ അറിയിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അവരുടെ സമ്മതം വാങ്ങുന്നതിനെക്കുറിച്ചല്ലെന്നും വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, മുൻകാലങ്ങളിൽ, നിർദ്ദിഷ്ട സ്വീകർത്താവ് ഫോണിലൂടെ അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ, അവാർഡ് സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനെക്കുറിച്ച് അത്തരം സൂചനകളൊന്നും നൽകിയിട്ടില്ല.
Also Read-
Padma Awards | പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; പത്മ പുരസ്ക്കാരം നേടിയ മലയാളികൾ
നേരത്തെയും ഇത്തരം പുരസ്ക്കാരങ്ങൾ നിരസിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളതെന്ന് ട്വിറ്റർ പോസ്റ്റിൽ സിപിഎം വ്യക്തമാക്കി. "ഞങ്ങളുടെ പ്രവർത്തനം ജനങ്ങൾക്ക് വേണ്ടിയാണ്, അവാർഡിന് വേണ്ടിയല്ല," സിപിഎം ട്വീറ്റിൽ കൂട്ടിച്ചേർത്തു. നേരത്തെ ഇഎംഎസും ഇതേ പുരസ്ക്കാരം നിരസിച്ച കാര്യവും ട്വിറ്ററിൽ സിപിഎം ചൂണ്ടിക്കാണിക്കുന്നു. ഇത് വ്യാജമാണ്. എനിക്കറിയാവുന്നിടത്തോളം, ഈ അവാർഡ് അദ്ദേഹം സ്വീകരിക്കില്ല'- സിപിഎം രാജ്യസഭാ എംപി ബികാഷ് ഭട്ടാചാര്യ നേരത്തെ ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.