തമിഴ് നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണിയിലേക്ക് പോയവർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഞായറാഴ്ച രാവിലെ തിരുവാരൂരിന് സമീപമായിരുന്നു അപകടം
തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.
വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ആകെ 7 പേരായിരുന്നു വാനിലുണ്ടായിരുന്നത്.
പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
May 04, 2025 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ് നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണിയിലേക്ക് പോയവർ