എഐ ക്യാമറകൾ മുതൽ സോഫ്‌റ്റ്‌വെയർ അലാറങ്ങൾ വരെ: ജി 20 ക്കായി സുരക്ഷ ശക്തമാക്കി ഇന്ത്യ

Last Updated:

ഒരു ഫൂൾ പ്രൂഫ് സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തയ്യാറെടുപ്പുകൾ രാജ്യം സ്വീകരിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ജി20 ഉച്ചകോടി സമ്മേളനത്തിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിവിധ രാജ്യങ്ങളുടെ തലവൻമാർ ഉൾപ്പെടെയുള്ള ആഗോള പ്രതിനിധികളുടെ സാന്നിധ്യം ഉള്ളതിനാൽ തന്നെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കർശന സുരക്ഷാ നടപടികളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷക്കായി ഡൽഹി പോലീസിനെയും മറ്റ് അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു കഴിഞ്ഞു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്‌ഠിത ക്യാമറകൾ, സോഫ്‌റ്റ്‌വെയർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഉച്ചകോടിയുടെ വേദിയിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു ഫൂൾ പ്രൂഫ് സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തയ്യാറെടുപ്പുകൾ രാജ്യം സ്വീകരിച്ചിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അവ ട്രാക്ക് ചെയ്യുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മതിലിൽ ചാടി കയറുകയോ ഒളിച്ചിരിക്കുകയോ ഓടുകയോ പോലുള്ള അസാധാരണമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എഐ ക്യാമറകൾ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിവരം അറിയിക്കും.
advertisement
കൂടുതൽ സുരക്ഷയ്ക്കായി സമ്മേളനം നടക്കുന്ന ബഹുനില കെട്ടിടങ്ങളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളെയും ആർമി സ്നൈപ്പർമാരെയും വിന്യസിക്കും. കൂടാതെ യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുടെ സുരക്ഷയ്ക്കായി, അതാത് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരും ഡൽഹിയിൽ എത്തി ചേർന്നിട്ടുണ്ട്. അമേരിക്കയുടെ സിഐഎ, യുകെയുടെ എംഐ-6, ചൈനയുടെ എംഎസ്എസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡ്രോൺ ഭീഷണികൾ ഒഴിവാക്കാൻ ഇന്ത്യൻ എയർഫോഴ്‌സ്, എയർ ട്രാഫിക് കൺട്രോൾ (എടിസി), മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് ദേശീയ സുരക്ഷാ ഗാർഡുകളും പ്രവർത്തിക്കും. കൂടാതെ 50 സിആര്‍പിഎഫ് ടീമുകളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി ഒരുക്കും. വിഐപി സുരക്ഷയിൽ അനുഭവപരിചയമുള്ള ആയിരത്തോളം സിആര്‍പിഎഫ് ജവാന്മാര്‍ ഇതിൽ ഉൾപ്പെടുന്നുണ്ട്. ലഗേജുകളിലും വാഹനങ്ങളിലും പൊതികളിലും സ്ഥാപിച്ച ഡമ്മി സ്‌ഫോടകവസ്തുക്കൾ കണ്ടെത്താൻ ഡൽഹി പോലീസിന്റെ ഡോഗ് സ്‌ക്വാഡ് ചൊവ്വാഴ്ച മോക്ക് ഡ്രില്ലുകളും നടത്തിയിരുന്നു.
advertisement
ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ആയാണ് തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഉച്ചകോടി. 2022 ഡിസംബർ 1- ന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി- 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
‌‌ജി 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളാണ് ജി 20 ഉച്ചകോടിയിലെ അംഗങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
എഐ ക്യാമറകൾ മുതൽ സോഫ്‌റ്റ്‌വെയർ അലാറങ്ങൾ വരെ: ജി 20 ക്കായി സുരക്ഷ ശക്തമാക്കി ഇന്ത്യ
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement