ബജ്റംഗ്ദളിനെതിരെ പരാതി നല്‍കി കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍
- Published by:ASHLI
- news18-malayalam
Last Updated:
ബജ്രംഗ്ദൾ നേതാവ് ജ്യോതിശർമ്മ ഉൾപ്പെടെ 25 പേർക്കെതിരെ യുവതികൾ കേസ് നൽകിയതായി റിപ്പോർട്ട്
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്രംഗ്ദളിനെതിരെ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ.
ബജ്രംഗ്ദൾ നേതാവ് ജ്യോതിശർമ്മ ഉൾപ്പെടെ 25 പേർക്കെതിരെ യുവതികൾ കേസ് നൽകിതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് യുവതികൾ പരാതി നൽകിയത്.
നാരായൺപുർ ജില്ലയിൽ നിന്നുള്ള ഗോത്രവർഗവിഭാഗത്തിൽപ്പെട്ട ഇവരെ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്യ്തതും.
ALSO READ: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രികള്‍ക്ക് ജാമ്യം
മതപരിവർത്തനമല്ല, ജോലിക്ക് വന്നതാണെന്ന് തങ്ങൾ ആദ്യം മുതലേ വ്യക്തമാക്കിയിരുന്നുവെന്നും അത് ചെവിക്കൊള്ളാതെയാണ് കന്യാസ്ത്രീകളെ അപമാനിക്കുകയും ഒപ്പമുണ്ടായിരുന്ന 19 കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നും പെൺകുട്ടികൾ ആരോപിച്ചു.
advertisement
സഞ്ചാര സ്വതാന്ത്ര്യം നിഷേധിക്കൽ, പരസ്യ വിചാരണയ്ക്ക് വിധേയരാക്കുക, തെറ്റായ മൊഴി നൽകാൻ നിർബന്ധിക്കൽ തുടങ്ങിയവ ആരോപിച്ചാണ് പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 02, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബജ്റംഗ്ദളിനെതിരെ പരാതി നല്‍കി കന്യാസ്ത്രീകളുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍