മൂകാംബികദേവിയ്ക്ക് കാണിക്കയായി ഒന്നേകാൽക്കോടിയുടെ സ്വർണമുഖം സമർപ്പിച്ച് ആയൂർവേദ ഡോക്ടർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലാണ് ഉപഹാരം ദേവിക്ക് സമർപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു
മംഗളൂരുവിലെ കൊല്ലൂർ മൂകാംബിക ദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടി വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു. ഒരു കിലോ സ്വർണം കൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചിരിക്കുന്നത്. തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ദേവീമുഖരൂപം നൽകിയത്.
സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും അടക്കം പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലാണ് ഉപഹാരം ദേവിക്ക് സമർപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കൂടാതെ, ജീവിതത്തിലെ ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം സമർപ്പിച്ചതെന്ന് ലക്ഷ്മി നാരായണ ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. പ്രധാന അവസരങ്ങളിൽ പൂജയ്ക്കൊപ്പം ഈ സ്വർണമുഖം ചാർത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mangalore,Dakshina Kannada,Karnataka
First Published :
June 12, 2025 11:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂകാംബികദേവിയ്ക്ക് കാണിക്കയായി ഒന്നേകാൽക്കോടിയുടെ സ്വർണമുഖം സമർപ്പിച്ച് ആയൂർവേദ ഡോക്ടർ