advertisement

സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി

Last Updated:

സർക്കാര് ഏജൻസികൾ സംഘടനയെ തുടർച്ചയായി വേട്ടയാടുകയാണെന്ന് ആംനസ്റ്റി ആരോപിച്ചു.

ന്യൂഡ‍ൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഗവൺമെന്റിൽ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സംഘടനയുടെ ബാക്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചിരുന്നു. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായെന്ന് കുറിപ്പിൽ പറയുന്നു.
advertisement
സെപ്റ്റംബർ 10നാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സർക്കാർ മരവിപ്പിച്ചത്. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ ആംനസ്റ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
സർക്കാര് ഏജൻസികൾ സംഘടനയെ തുടർച്ചയായി വേട്ടയാടുകയാണെന്ന് ആംനസ്റ്റി ആരോപിച്ചു. തുടർ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും മുഴുവൻ ജീവനക്കാരേയും പിരിച്ചുവിടുമെന്നും സംഘടന അറിയിച്ചു.
advertisement
ജമ്മു-കശ്മീരിലേയും ഡൽഹി കലാപാത്തിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് സർക്കാരിന്റെ വേട്ടയാടലിന് കാരണമെന്നാണ് സംഘടന ആരോപിക്കുന്നത്.
മനുഷ്യാവകാശ സംഘടനകൾക്കും പ്രവർത്തകർക്കും മനുഷ്യാവകാശ സംരക്ഷകർക്കും നേരെയുള്ള സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളുടെ തുടർച്ചമാത്രമാണിതെന്നും, സത്യം സംസാരിക്കുന്നവർക്കെതിരായ സർക്കാർ നിരന്തരമായ ആക്രമണം തുടരുകയാണെന്നും ആംനസ്റ്റിയുടെ പ്രസ്താവനയിൽ പറയുന്നു.
2017 ലും ആംനസ്റ്റി ഇന്ത്യയുടെ ബാക്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. എന്നാൽ സംഘടനയ്ക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തനം തുടർന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാർ വേട്ടയാടുന്നു; ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement