• HOME
 • »
 • NEWS
 • »
 • india
 • »
 • Exclusive: മാവോയിസ്റ്റ് സ്വാധീനം എന്തുകൊണ്ട് കേരളത്തിൽ വർധിക്കുന്നു ? ഇന്റജിലൻസ് റിപ്പോർട്ടിലെ അഞ്ചു കാരണങ്ങൾ

Exclusive: മാവോയിസ്റ്റ് സ്വാധീനം എന്തുകൊണ്ട് കേരളത്തിൽ വർധിക്കുന്നു ? ഇന്റജിലൻസ് റിപ്പോർട്ടിലെ അഞ്ചു കാരണങ്ങൾ

കർണാടകയിലെയും തമിഴ്‌നാട്ടിലെയും നിരന്തരമായ മാവോയിസ്റ്റ് വേട്ടയെ തുടർന്ന് നക്സലുകൾ കേരളത്തിലെ വനപ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് റിപ്പോർട്ട്

News18 Malayalam

News18 Malayalam

 • Share this:
  സുഹാസ് മുൻഷി

  ന്യൂഡൽഹി: രണ്ട് ദിവസം മുമ്പ് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്. കേരളത്തിലെ മാവോയിസ്റ്റുകൾക്ക് 'ഇസ്ലാമിക തീവ്രവാദികൾ' വെള്ളവും വളവും നൽകുന്നുണ്ടെന്നായിരുന്നു പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ചൊവ്വാഴ്ച പറഞ്ഞത്. ഇതേതുടര്‍ന്ന് ഭരണകക്ഷിയായ സിപിഎം വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും മുസ്ലീം ഗ്രൂപ്പുകളിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടുകയാണ്.

  Also Read- പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്ത്' പറഞ്ഞു സർക്കാർ; നിരോധനം ജനുവരി ഒന്നു മുതൽ

  പി മോഹനൻ ഉന്നയിച്ച ആരോപണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക സുരക്ഷാ ഏജൻസികൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിരവധി വർഷങ്ങളായി ഉയർത്തിക്കാട്ടുന്ന ഒരു വസ്തുതയാണ്.

  രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള കേന്ദ്രത്തിലെ നോഡൽ ബോഡിയായ മൾട്ടി ഏജൻസി സെന്റർ (എം‌എസി) യോഗങ്ങളിൽ ദണ്ഡകാരണ്യ മേഖലയിൽ നിന്ന്, പ്രധാനമായും തെക്കൻ ബസ്തറിൽ കേന്ദ്രീകരിച്ചിട്ടുള്ള നക്സലുകൾ കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കുടിയേറുന്നകാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

  ഈ മൂന്ന് സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് കുടിയേറ്റത്തിന്റെയും ആയുധ പരിശീലനത്തിന്റെയും വർധനവ് ഏറ്റവും സജീവമായിട്ടുള്ള സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടിയിട്ടുണ്ട്. നക്സലുകളുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതിയുടെ (WGSZC) ഒരു പ്രത്യേക വിഭാഗം പ്രദേശത്തെ കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

  Also Read- തൃശൂരിൽ നിന്നും ചക്ക പോകുന്നു; ബ്രസീലിൽ റിപ്പബ്ലിക് ദിനമാഘോഷിക്കാൻ

  ഒരു ദശാബ്ദത്തിനുമുമ്പ് മുതിർന്ന കേഡർമാർ താവളമടിക്കാൻ തുടങ്ങിയ പശ്ചിമഘട്ടത്തിൽ സ്ഥിതിഗതികൾ മാറുന്നുവെന്നാണ് 2018 അവസാനത്തോടെ പുറത്തിറക്കിയ ഇന്റലിജൻസ് റിപ്പോർട്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ നക്സലിസത്തിന് ഏകീകരണം ഉണ്ടാകുമെന്നും പശ്ചിമഘട്ടത്തിലും മൂന്നു സംസ്ഥാനങ്ങളും കൂടിച്ചേരുന്ന  മേഖലകളിലുമായിരിക്കും ഇതെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

  ഇതിന് അഞ്ച് പ്രധാന കാരണങ്ങളാണുള്ളത്- 

  - മൂന്നു സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്ന ഭാഗത്തെ വനപ്രദേശങ്ങളിൽ മാവോയിസ്റ്റുകൾ തങ്ങളുടെ അടിത്തറയും പരിശീലന കളരിയും സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം കുപ്രസിദ്ധ ചന്ദനക്കടത്ത് കള്ളക്കടത്തുകാരൻ വീപ്പൻ കൈവശപ്പെടുത്തി ഭരിച്ച പ്രദേശങ്ങളാണിവ.

  - വീരപ്പൻ വേട്ടയുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് സംസ്ഥാനങ്ങളിലെയും നിബിഡ വനത്തിനുള്ളിലെ ഭൂപ്രദേശത്തെക്കുറിച്ച് ഏകദേശ ധാരണ അന്വേഷണ ഏജൻസികൾക്കുണ്ട്. എന്നാൽ കേരളത്തിലെ നിബിഡ വനപ്രദേശങ്ങൾക്കുള്ളിലെ ഭൂപ്രകൃതിയെ കുറിച്ച് താരതമ്യേന പുറത്ത് കാര്യമായ ധാരണയില്ല.

  - കേരളത്തിൽ വരുന്ന വനാതിർത്തികൾ താരതമ്യേന സുരക്ഷിതമാണെന്ന തോന്നൽ മാവോയിസ്റ്റുകൾക്കുണ്ട്. കാലക്രമേണ കൂടുതൽ സുശക്തമാകാനും പ്രാദേശിക ടൂറിസം രംഗത്ത് നിന്നുൾപ്പെടെ ചെറിയ കൊള്ളിയടിക്കലുകളുമായി മുന്നോട്ടുപോകാനും കഴിയുമെന്ന് അവർ കരുതുന്നു.

  - കേരള- കർണാടക- തമിഴ്നാട് ട്രൈ-ജംഗ്ഷനിലെ ഇടതൂർന്ന കാടുകൾ‌ക്ക് വ്യക്തമായി അടയാളപ്പെടുത്തിയ അതിരുകളില്ല. മൂന്നു സംസ്ഥാനങ്ങളും രഹസ്യവിവരങ്ങൾ പരസ്പരം കൈമാറാത്തതും യോജിച്ചുള്ള പ്രവർത്തനം ഇല്ലാത്തതും അനുകൂലമായി ഇവർ കാണുന്നു.

  - ഭരണകൂടത്തിന്റെ ശ്രദ്ധയും ഇടപെടലും കാര്യമായി ഉണ്ടാകാത്ത സ്ഥലങ്ങളിൽ മാവോയിസം അതിവേഗം പടരുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭരണകൂടത്തിനെതിരെ അസംതൃപ്തി നിലനിൽക്കുന്ന സ്ഥലങ്ങളിലാണിത്.

  കേരളത്തിൽ വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ളത്.

  കേരളത്തിന് സമർപ്പിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- “കർണാടകയിലെയും തമിഴ്‌നാട്ടിലെയും മാവോയിസ്റ്റ് വേട്ട കാരണം നക്സലുകൾ കേരളത്തിലെ വനപ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം, കോമ്പിംഗ് പ്രവർത്തനം അവർക്ക് പുതിയതാണ്, സഹായം ആവശ്യവുമാണ്. പുറംലോകത്തിന് കാര്യമായ വിവരമൊന്നും ഇല്ലാത്ത വിശാലമായ വനമേഖലയാണ് കേരളത്തിലുള്ളത്. ”

  “ഇപ്പോൾ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്, ഏതാനും വർഷങ്ങൾക്കുള്ളിൽ, പശ്ചിമഘട്ടത്തിലും ട്രൈ ജംഗ്ഷൻ പ്രദേശത്തും നക്സലിസത്തിന് ഒരു ഏകീകൃത രൂപം ഉണ്ടാകും,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.

  ട്രൈ ജംഗ്ഷനിലെ കാട്ടുകളിൽ കേഡർമാർക്ക് ആയുധ പരിശീലനം നൽകുന്നുവെന്ന് ഒന്നിലധികം മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഈ കാടുകളിൽ സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യം സേന സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തെക്കൻ ബസ്താറിലെ പതിവ് പ്രവർത്തനങ്ങളും സുധാകറിനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കീഴടങ്ങലും തീവ്രവാദികളെ ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

  കേരള- കർണാടക- തമിഴ്നാട് പ്രദേശത്ത് മാവോയിസ്റ്റുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണി മനസിലാക്കിയ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം മുന്നറിയിപ്പ് നൽകിയിരുന്നു. ഒളിത്താവളങ്ങൾ സജ്ജമാക്കാനും ആയുധ പരിശീലനം നൽകാനുമുള്ള നീക്കം തകർക്കണമെന്നായിരുന്നു നിർദേശം. ആവശ്യമെങ്കിൽ മൂന്നു സംസ്ഥാനങ്ങളുടെയും സംയുക്ത സേനകൾ ഒരുമിച്ച് പ്രവർത്തിക്കാനും നിർദേശം നൽകിയിരുന്നു.
  First published: