ഇന്റർഫേസ് /വാർത്ത /Kerala / ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ

ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ

news18

news18

കോഫിയിലെ കഫീൻ, കൊക്കോകോളയിലെ കാർബണേറ്റഡ് വാട്ടർ, ഫോസ്‌ഫെറിക് ആസിഡ് എന്നിവയുടെ മിശ്രിതം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്ന് വിദഗ്ധർ

  • Share this:

തിരുവനന്തപുരം: ലോക്ക്ഡൗൺ ആയതോടെ മദ്യം കിട്ടാത്ത നിരാശയിലാണ് മലയാളികൾ. മദ്യം ലഭിക്കാതായതോടെ വാറ്റ് ചാരായവും അരിഷ്ടവും വ്യാപകമായതായാണ് റിപ്പോർട്ടുകൾ.

വ്യാജ മദ്യ ഉത്പാദനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് നിരവധി കേസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സൈസ് രജിസ്റ്റർ ചെയ്യുന്നത്. ഇതിനിടെയാണ് കോഫി-കൊക്കോകോള മിശ്രിതം മദ്യത്തിന് പകരമായി ഉപയോഗിക്കാമെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

നിരവധി പേരാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. കടകളിൽ നിന്നും ഇവ വാങ്ങിയാൽ ആരം സംശയിക്കില്ല. മണമില്ലെന്നതും യുവാക്കൾക്കിടയിൽ മിശ്രിതത്തെ പ്രിയങ്കരമാക്കുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

BEST PERFORMING STORIES:മുഖ്യമന്ത്രിയുടെ കോവിഡ് 19 വാർത്താസമ്മേളനം സമയം മാറ്റി [NEWS]COVID 19| കോഴിക്കോട് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു [NEWS]

കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം; ആഘോഷങ്ങളില്ലാതെ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം [NEWS]

കോഫിയിലെ കഫീൻ, കൊക്കോകോളയിലെ കാർബണേറ്റഡ് വാട്ടർ, ഫോസ്‌ഫെറിക് ആസിഡ് എന്നിവയുടെ മിശ്രിതം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്ന് ഐഎംഎ കേരള വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹ് പറയുന്നു. യുവാക്കൾ ഈ മിശ്രിതം വ്യാപകമായി ഉപയോഗിക്കുന്നതായി എക്‌സൈസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

First published:

Tags: Alcohol addiction, Alcohol consumption, Alcohol issue in Kerala, Lockdown