'ഇന്ത്യയെക്കുറിച്ച് എന്തറിയാം? റിപ്പോര്‍ട്ട് പക്ഷപാതപരം'; മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് കേന്ദ്രം തള്ളി

Last Updated:

മുന്‍വിധിയോടെയുള്ളതും ഇന്ത്യയെപ്പറ്റി ഒന്നും മനസ്സിലാക്കാതെയുമുള്ള റിപ്പോര്‍ട്ട് ആണിതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു

മനുഷ്യവകാശ ലംഘനങ്ങളെപ്പറ്റി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മുന്‍വിധിയോടെയുള്ളതും ഇന്ത്യയെപ്പറ്റി ഒന്നും മനസ്സിലാക്കാതെയുമുള്ള റിപ്പോര്‍ട്ട് ആണിതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
"ഇന്ത്യയെപ്പറ്റി ഒന്നും മനസ്സിലാക്കാതെയുള്ള റിപ്പോര്‍ട്ട് ആണിത്. അങ്ങേയറ്റം പക്ഷാപാതപരവുമാണ്. ഈ റിപ്പോര്‍ട്ടിന് ഞങ്ങള്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല," കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച പത്രമാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നടന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ പാശ്ചാത്യ മാധ്യമങ്ങളെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. പാശ്ചാത്യ ശക്തികള്‍ കാര്യമറിയാതെ ഇന്ത്യയെ വിമര്‍ശിക്കുകയാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ശക്തിയായി മാറാന്‍ അവര്‍ ശ്രമിക്കുകയാണെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
advertisement
"പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കൃത്യമായ ധാരണയില്ലാത്തതുകൊണ്ടല്ല അവര്‍ നമ്മുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത്. മറിച്ച് നമ്മുടെ തെരഞ്ഞെടുപ്പില്‍ ഒരു നിര്‍ണായക ശക്തിയായി മാറാന്‍ അവര്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്," ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
"ഇപ്പോള്‍ ഇന്ത്യയില്‍ കനത്ത ചൂട് ആണ്. എന്തിനാണ് ഈ സമയത്ത് അവര്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്? എന്ന് ഒരു പാശ്ചാത്യ മാധ്യമത്തിലെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. ആ ലേഖനം ഞാന്‍ വായിച്ചു. എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ ചൂടിലും റെക്കോര്‍ഡ് ചെയ്യുന്ന പോളിംഗ് ശതമാനം നിങ്ങളുടെ റെക്കോര്‍ഡിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കാള്‍ കൂടുതലായിരിക്കും," എന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയെക്കുറിച്ച് എന്തറിയാം? റിപ്പോര്‍ട്ട് പക്ഷപാതപരം'; മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് കേന്ദ്രം തള്ളി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement