ഷിരൂർ രക്ഷാദൗത്യം; പത്താംനാൾ നിർണായകം; ലോറി ക്യാബിനിൽ അർജുനായി പരിശോധന നടത്തും

Last Updated:

കാണാതായ ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുധനാഴ്ച അവസാന ഘട്ടത്തിലേക്ക് അടുത്തിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന നേവിയുടെ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച അവസാനിപ്പിച്ചു. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തില്‍ പത്താം ദിവസമായ വ്യാഴാഴ്ച നിർണായകമാണ്. അർജുനെ പുഴയിൽനിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ. ആദ്യം ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക.
കാലാവസ്ഥ അനുകൂലമെങ്കിൽ മുങ്ങല്‍ വിദഗ്ധരെ പുഴയില്‍ ഇറക്കി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും.
കാണാതായ ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുധനാഴ്ച അവസാന ഘട്ടത്തിലേക്ക് അടുത്തിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന നേവിയുടെ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിച്ചു.
കരയില്‍ നിന്ന് 20 മീറ്റര്‍ മാറി 15 അടി താഴ്ചയിലാണ് അര്‍ജുന്റെ ട്രക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവികസേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം മുന്നോട്ടുപോകാനായില്ല.
advertisement
30 അടിയോളം താഴ്ചയുള്ള പുഴയാണ് ഗംഗാവലി. നിലവില്‍ അടിയൊഴുക്ക് ശക്തമാണ്. അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തിയത് ന്യൂസ് 18 ആണ് ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പൊലീസും സ്ഥിരീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഷിരൂർ രക്ഷാദൗത്യം; പത്താംനാൾ നിർണായകം; ലോറി ക്യാബിനിൽ അർജുനായി പരിശോധന നടത്തും
Next Article
advertisement
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
'ശശി തരൂർ തലമറന്ന് എണ്ണ തേക്കുന്നു; അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെ': എം.എം ഹസൻ
  • ശശി തരൂർ തലമറന്ന് എണ്ണ തേക്കുകയാണെന്നും, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിയണമെന്നും ഹസൻ.

  • നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ തുറന്നടിച്ചു.

  • തലമറന്ന് എണ്ണ തേക്കുന്ന പ്രവർത്തിയാണ് തരൂരിൽ നിന്നുണ്ടായതെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.

View All
advertisement