Viral Video | വാഹനം വാങ്ങുവാൻ കയ്യിൽ കാശുണ്ടോയെന്ന് പരിഹാസം; 30 മിനിറ്റിനുള്ളിൽ 10 ലക്ഷം എത്തിച്ച് കർഷകന്റെ മാസ് മറുപടി

Last Updated:

തന്റെ വേഷവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് സെയിൽസ്മാന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നാണ് കെംപെഗൗഡ ആരോപിക്കുന്നത്.

വാഹനം വാങ്ങാൻ കയ്യിൽ കാശുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ച മഹീന്ദ്ര (Mahindra) ഷോറൂം സെയിൽസ്മാന് മുന്നിൽ 30 മിനിറ്റുനിള്ളിൽ പത്ത് ലക്ഷം രൂപയെത്തിച്ച് സിനിമാ സ്റ്റൈൽ മാസ് മറുപടി നൽകി കർണാടകയിലെ (Karnataka) കർഷകൻ (Farmer). കർണാടകയിലെ തുമക്കുരുവിലെ മഹീന്ദ്ര ഷോറൂമിലാണ് സിനിമയിലേതിന് സമാനാമായ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തുമക്കുരുവിലെ ഷോറൂമിൽ ഞായറാഴ്ച ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാനായി എത്തിയതായിരുന്നു കെംപെഗൗഡ എന്ന കർഷകൻ. വാഹനത്തിന്റെ വില 10 ലക്ഷമാണെന്നും കൈയിൽ 10 രൂപ പോലും ഉണ്ടാവാനിടയില്ലാത്തതിനാൽ ഷോറൂമിൽ നിന്നും ഇറങ്ങിപ്പോണമെന്നും കർഷകനോട് സെയിൽസ്മാൻ ആവശ്യപ്പെട്ടതായാണ് പറയുന്നത്.
തന്റെ വേഷവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് സെയിൽസ്മാന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്നാണ് കെംപെഗൗഡ ആരോപിക്കുന്നത്. തുടർന്ന് സെയിൽസ്മാനു൦ കെംപെഗൗഡയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കാശ് കൊണ്ടുവന്നാൽ വാഹനം ഡെലിവറി ചെയ്യുമോയെന്ന് വെല്ലുവിളിച്ച് കെംപെഗൗഡ ഷോറൂമിൽ നിന്ന് മടങ്ങുകയും 30 മിനിറ്റിനുള്ളിൽ 10 ലക്ഷം രൂപയുമായി മടങ്ങിയെത്തുകയുമായിരുന്നു. സെയിൽസ്മാനെ വെല്ലുവിളിച്ച് കൊണ്ട് പോയ കെംപെഗൗഡ വാഹനം വാങ്ങാനുള്ള കാശുമായി എത്തിയെങ്കിലും അദ്ദേഹത്തിന് വാഹനം അപ്പോൾ തന്നെ നൽകുവാൻ ഷോറൂം അധികൃതർക്ക് കഴിഞ്ഞതുമില്ല. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ വാഹനം നൽകാമെന്ന് അവർ കെംപെഗൗഡയെ അറിയിക്കുകയായിരുന്നു.
advertisement
ഷോറൂമിൽ നടന്ന സംഭവങ്ങളിൽ അധികൃതരും സെയിൽസ്മാനും കെംപെഗൗഡയോട് ക്ഷമ ചോദിച്ചെങ്കിലും അദ്ദേഹം ആ ഷോറൂമിൽ നിന്നും വാഹനം വാങ്ങുന്നില്ലെന്ന തീരുമാനം സ്വീകരിക്കുകയായിരുന്നു. വാഹനം വാങ്ങാൻ എത്തുന്ന ആളുകളോട് ഇത്തരത്തിൽ പെരുമാറരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഷോറൂമിലെ ഈ സംഭവങ്ങൾ വൈകാതെ തന്നെ ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും തരംഗമാവുകയും ഒരുപാട് പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ട്വിറ്ററിൽ പ്രചരിക്കുന്ന സംഭവത്തിന്റെ വിഡിയോയിൽ മഹീന്ദ്ര മോട്ടോർസ് ഉടമ ആനന്ദ് മഹീന്ദ്രയുടെ പേരും നിരവധി പേർ പരാമർശിച്ചിട്ടുണ്ട്.
advertisement
Netaji | 'അസൂയ കാരണം കോൺഗ്രസ് നേതാജിയെ താഴ്ത്തിക്കെട്ടിയിരിക്കാം' ; അനിത ബോസ്
25 ആം ജന്മ ദിനത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരമര്‍പ്പിച്ച് രാജ്യം.നേതാജിയുടെ ഹോളോഗ്രാം പ്രതിമ (Grand Statue of Netaji) പ്രധാനമന്ത്രി (PM Narendra Modi) അനാഛാദനം ചെയ്തു.
advertisement
നേതാജിയെ ''മറന്ന നായകന്‍'' എന്ന പദവി നല്‍കിയത് നേതാജിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ വീക്ഷണമാണെന്ന് സൂചിപ്പിക്കുന്നത് .  നേതാജിയുടെ മകള്‍ അനിതാ ബോസ് ശനിയാഴ്ച ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍  പറഞ്ഞു.
''കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു ഭാഗത്തിന് നേതാജിയോട് അസൂയ തോന്നിയിരിക്കാം, അതിനാലാണ് അദ്ദേഹത്തെ താഴ്ത്തിക്കെട്ടിയത്. അങ്ങനെ ചെയ്യുന്നത് ദൈവത്തിന്റെ ആശയമായിരുന്നില്ല. താഴേത്തട്ടിലുള്ള നേതാക്കള്‍ തങ്ങളുടെ മുതിര്‍ന്ന നോതാക്കളെ പ്രീതിപ്പെടുത്താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ,' നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നുള്ള ഒരു ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Viral Video | വാഹനം വാങ്ങുവാൻ കയ്യിൽ കാശുണ്ടോയെന്ന് പരിഹാസം; 30 മിനിറ്റിനുള്ളിൽ 10 ലക്ഷം എത്തിച്ച് കർഷകന്റെ മാസ് മറുപടി
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement