Jammu & Kashmir | പാക്കിസ്താൻ കുത്തിവെയ്ക്കുന്നത് മയക്കുമരുന്നിൻറെ തീവ്രവാദവിഷം ; കാശ്മീരിലെ മയക്കുമരുന്നു കേസുകളിൽ 5 വർഷത്തിനിടെ വൻ കുതിപ്പ്
- Published by:Amal Surendran
- news18-malayalam
Last Updated:
കേന്ദ്ര ഭരണ പ്രദേശമായ കാശ്മീരിലെ ലഹരി അടിമകളുടെ എണ്ണത്തിലെ ആധിക്യം ഭയപ്പെടുത്തുന്നതാണെന്ന് ഔദ്യോഗികമായി തന്നെ സ്ഥിതീകരണം ഉണ്ടാവുന്നു.
ഓരോ മണിക്കൂറിലും ഒരു പുതിയ ലഹരി അടിമ കാശ്മീരിൽ ഡിഅഡിഷൻ സെന്ററിലേക്ക് നടക്കുന്നു. 2016-ൽ ശ്രീനഗർ മെഡിക്കൽ കോളേജിലെ ഒഎസ് ടി സെന്റർ (Oral Substitution Therapy) ന്റെ കണക്കിൽ 489 മയക്കുമരുന്ന് കേസുകൾ ഉണ്ടായിരുന്നിടത്ത് 2017ൽ 3,000 ആയി ഉയർന്നു. 2019ൽ 7,000 എത്തിയ ലഹരി ഉപയോഗത്തിൻറെ കാശ്മീർ കണക്ക് 2021 ൽ 10,000 മറി കടന്നു. മൊത്തത്തിൽ 2,000 % ന്റെ ഭയപ്പെടുത്തുന്ന കുതിച്ചു ചാട്ടമാണ് ഈ 5 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളത്.
കേന്ദ്ര ഭരണ പ്രദേശമായ കാശ്മീരിലെ ലഹരി അടിമകളുടെ എണ്ണത്തിലെ ആധിക്യം ഭയപ്പെടുത്തുന്നതാണെന്ന് ഔദ്യോഗികമായി തന്നെ സ്ഥിതീകരണം ഉണ്ടാവുന്നു. സാമൂഹ്യ സാമ്പത്തിക അസ്ഥിരാവസ്ഥകൾ സൃഷ്ടിക്കുന്ന മയക്കുമരുന്ന് ഉപഭോഗത്തിന്റെ ഈ കണക്ക് കാശ്മീരിന്റെ വ്യത്യസ്തമായ ഭാഗങ്ങളിൽ നിന്നും ഉള്ളതാണ്. ഇതിൽ പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികളും
ഉൾപ്പെട്ടിട്ടുണ്ടെന്നത് നടുക്കുന്ന വാർത്തയാണ്.
കാശ്മീരിലെ മൂന്നിലൊന്ന് സ്ത്രീകളും മയക്കുമരുന്നിന് അടിമകളാണ്. ഡ്രഗ്സിന്റെ എളുപ്പത്തിലുള്ള ലഭ്യത തന്നെയാണ് ഇതിനുള്ള മുഖ്യ കാരണമായി കണക്കാക്കേണ്ടത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആക്ടിവിസ്റ്റ്കളും കൗൺസിലർമാരും ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും പല പെൺകുട്ടികളും സ്ത്രീകളും മുന്നോട്ട് വന്ന് തങ്ങളുടെ ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്നു പറയാൻ മടി കാണിക്കുന്നുണ്ട്. ലഹരിയുടെ അനന്തര ഫലമായ മാനസ്സിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഇവരിൽ പലരും.
advertisement
ജൂൺ 24 ന് ജമ്മു ആന്റ് കാശ്മീർ പോലീസ് ബുഡ്ഗാമിൽ നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തു ഇവരിൽനിന്ന് 3 ഗ്രനൈഡുകളും 2 മാസികകളും 65 റൗണ്ട് എകെ 47 ഉം പിടിച്ചെടുത്തു. കണ്ടെടുത്ത ആയുധങ്ങളും മറ്റും നിരോധിത തീവ്ര സംഘടനയായ ലെഷ്ക്കർ എ ത്വെയ്ബയുടെ ഭാഗമായിട്ടുണ്ടായിരുന്നവയായിരുന്നു. വേറൊരു കേസിൽ എൻഐഎ 10 പേരെ അറസ്റ്റ് ചെയ്തത് ഉറിയിൽ നർകോ-ടെററിസ്സത്തിന് കോപ്പുകൂട്ടി എന്ന ആരോപണത്തേ തുടർന്നായിരുന്നു. ചൈനീസ് നിർമിത ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുക്കുകയും 3 ലക്ഷം മതിപ്പ് വരുന്ന 4.75 കിലോ ഹെറോയിന്‍ സീസ് ചെയ്യുകയും ചെയ്തു.
advertisement
സംശയലേശമന്യേ പോലീസ് കാശ്മീരിലെ ഈ നർക്കോട്ടിക് ടെററിസ്സത്തിൽ പാക്കിസ്താന്റെ പങ്ക് സ്ഥിതീകരിക്കുന്നുണ്ട്. ജമ്മൂ &കാശ്മീർ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അഡീഷ്ണൽ സോണൽ ഓഫീസർ രാജേഷ് കുമാർ പറയുന്നത് പ്രകാരം 90% കറുപ്പും പാക്കിസ്താനിലേക്ക് വരുന്നത് അഫ്ഗാനിൽ നിന്നാണ്. പാക്കിസ്താനിൽ ഇത് ഹെറോയിൻ ആയി പരിണമിക്കുന്നു. പാക്കിസ്താൻ ഈ ഹെറോയിൻ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. നിർലജ്ജമായ പാക്കിസ്താൻറെ ഈ മയക്കുമരുന്ന് സപ്ലൈയെ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2022 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Jammu & Kashmir | പാക്കിസ്താൻ കുത്തിവെയ്ക്കുന്നത് മയക്കുമരുന്നിൻറെ തീവ്രവാദവിഷം ; കാശ്മീരിലെ മയക്കുമരുന്നു കേസുകളിൽ 5 വർഷത്തിനിടെ വൻ കുതിപ്പ്