Kerala No. 1 | ശിശുമരണ നിരക്ക് കുറയ്ക്കുന്നിൽ കേരളം രാജ്യത്ത് ഒന്നാമത്
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യം 2030ൽ കൈവരിക്കാൻ ലക്ഷ്യമിട്ട നേട്ടം ഇപ്പോഴേ മറികടന്നാണ് കേരളം ഒന്നാമതെത്തിയത്...
ന്യൂഡൽഹി; ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. രാജ്യം 2030ൽ കൈവരിക്കാൻ ലക്ഷ്യമിട്ട നേട്ടം കേരളം ഇപ്പോഴേ മറികടന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030ൽ ശിശുമരണ നിരക്ക് ഓരോ 1000 ജനനത്തിലും 10ൽ താഴെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ കേരളം നിലവിൽ ഈ നേട്ടം കൈവരിച്ചു കഴിഞ്ഞു.
ദേശീയ നവജാത കർമ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളം ഈ നേട്ടം കൈവരിച്ച വിവരമുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട നിലയിലാണ് ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പുരോഗമിക്കുന്നത്.
1000ൽ 15ൽ താഴെയാണ് ഈ നാലു സംസ്ഥാനങ്ങളിലും ശിശുമരണ നിരക്ക്. അതേസമയം ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ ശിശുമരണനിരക്ക് അതിരൂക്ഷമായ അവസ്ഥയിലാണ്. ദേശീയ ശരാശരിയായ 23ന് മുകളിലാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ അവസ്ഥ.
advertisement
ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ കേരളത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്. 2030 ആകുമ്പോഴേക്കും മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശം. എന്നാല്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. മാതൃമരണനിരക്ക് കേരളത്തില്‍ ഒരു ലക്ഷത്തില്‍ 30 ആക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2020 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Kerala No. 1 | ശിശുമരണ നിരക്ക് കുറയ്ക്കുന്നിൽ കേരളം രാജ്യത്ത് ഒന്നാമത്