High Court| 'കുറ്റകൃത്യത്തിന്റെ നിറം നൽകുന്നത് ശരിയല്ല'; പതിനേഴുകാരി ഗർഭിണിയായ കേസിൽ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

Last Updated:

തന്നെക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ പതിനഞ്ചുവയസ്സുള്ള ആണ്‍കുട്ടി പ്രലോഭിപ്പിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും പെണ്‍കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ചെന്നൈ: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളെയെല്ലാവരെയും കുറ്റവാളികളായി മുദ്രകുത്താനാവില്ലെന്നും ചിലപ്പോഴെങ്കിലും അവര്‍ സാമൂഹിക വ്യവസ്ഥയുടെ ഇരകളാണെന്നും മദ്രാസ് ഹൈക്കോടതി (Madras High Court). 17കാരി പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 15കാരന് വിധിച്ച ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിലാണ് ജസ്റ്റിസ് എ ഡി ജഗദീഷ് ചന്ദ്ര ഈ നിരീക്ഷണം നടത്തിയത്. പതിനഞ്ചുകാരനുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അമ്മ നല്‍കിയ പരാതിയനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
ആണ്‍കുട്ടിയെ മൂന്നുവര്‍ഷം ദുര്‍ഗുണപരിഹാരപാഠശാലയില്‍ പാര്‍പ്പിക്കാനായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധി. ഇതിനെതിരെ ആണ്‍കുട്ടി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ശിക്ഷ റദ്ദാക്കിയത്. പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പുള്ള പ്രത്യേകഘട്ടങ്ങളില്‍ ആണും പെണ്ണും തമ്മിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ അടുപ്പത്തിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.
പരസ്പരം അടുപ്പത്തിലായിരിക്കേയാണ് ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ശാരീരികബന്ധത്തിലേര്‍പ്പെട്ടതും പെണ്‍കുട്ടി ഗര്‍ഭിണിയായതും. തന്നെക്കാള്‍ പ്രായമുള്ള പെണ്‍കുട്ടിയെ പതിനഞ്ചുവയസ്സുള്ള ആണ്‍കുട്ടി പ്രലോഭിപ്പിച്ചു എന്ന വാദം വിശ്വസനീയമല്ലെന്നും പെണ്‍കുട്ടിയുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
advertisement
രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരെ കുറ്റവാളികളായി മുദ്രകുത്തുന്നതിനുപകരം, കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും പരിഷ്ക്കരണത്തിനുള്ള സാധ്യതകൾ നൽകുന്നതിനുമാണ് പ്രാധാന്യം നൽകേണ്ടത്. ശിക്ഷാർഹമായ സമീപനത്തിനുപകരം, കൗമാരക്കാരെ പരിഷ്കരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉദാരമായ സമീപനം പ്രയോഗിക്കേണ്ടത് ആവശ്യമാണെന്നും ജഡ്ജി പറഞ്ഞു.
'പെൺകുട്ടിയുടെ പ്രായം പ്രോസിക്യൂഷൻ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല'
15കാരനെ മൂന്നു വർഷത്തെ തടവിന് വിധിച്ച 2021 മാർച്ച് 17ലെ തിരുവള്ളൂർ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ നിരുത്തരവാദപരവുമായ സംഭവങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. 15 വയസ്സുള്ള ആൺകുട്ടിയും 17 വയസ്സുള്ള പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് കേസ്. ഇത്തരം ബന്ധങ്ങൾക്കെതിരെ അമ്മ മുന്നറിയിപ്പ് നൽകിയതോടെ പെൺകുട്ടി ബന്ധുവീട്ടിലേക്ക് താമസം മാറി, ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അമ്മ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ് ആൺകുട്ടി അവളെ വിശ്വസിപ്പിച്ചു.
advertisement
2019ൽ പെൺകുട്ടി ഗർഭിണിയായി. പിന്നീട് പെൺകുട്ടിയുടെ അമ്മ പരാതി നൽകി. പെൺകുട്ടിയുടെ പ്രായം പ്രോസിക്യൂഷൻ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ജഡ്ജി തന്റെ വിധിന്യായത്തിൽ പറഞ്ഞു. അതിനാൽ, പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ഹർജിക്കാരൻ ചെയ്തിരിക്കുന്നതെന്ന ബോർഡിന്റെ കണ്ടെത്തലിനോട് യോജിക്കാനാകില്ല.
English Summary: The problem of child crime like other social problems is linked to imperfections and maladjustment of our society, said the Madras High Court while setting aside three years of detention awarded to a teen by a Juvenile Justice Board (JJB) for impregnating a girl elder to him.
മലയാളം വാർത്തകൾ/ വാർത്ത/India/
High Court| 'കുറ്റകൃത്യത്തിന്റെ നിറം നൽകുന്നത് ശരിയല്ല'; പതിനേഴുകാരി ഗർഭിണിയായ കേസിൽ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
Next Article
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement