ഓണം കഴിയണം ഇനി ഊട്ടി, കൊടൈക്കനാല്‍ നിയന്ത്രണം നീങ്ങാൻ; ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി

Last Updated:

നിലവിൽ ഓഫ് സീസണില്‍ രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഈ കാലാവധി വീണ്ടും നീട്ടിയതെന്ന് കോടതി വ്യക്തമാക്കി

ചെന്നെ : ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ- പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹില്‍ സ്റ്റേഷനുകളിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും സന്ദർശകരുടെ എണ്ണവും സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കുന്നതിനാണ് ഇ- പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിൽ ഓഫ് സീസണില്‍ രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഈ കാലാവധി വീണ്ടും നീട്ടിയത് എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇ-പാസ് വേണ്ടവർക്ക് https://epass.tnega.org എന്ന വെബ്സൈറ്റില്‍ ‌രജിസ്റ്റർ ചെയ്യാം. അതേസമയം നീലഗിരിയിലേക്കുള്ള പാതയിൽ പാറകൾ കുത്തനെ മുറിക്കരുതെന്നും ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ സ്റ്റേറ്റ് ഹൈവേ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് നേരത്തെ മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 30 വരെ നീട്ടികൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്. വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് വിലയിരുത്തിയാണ് ഈ നടപടി സ്വീകരിച്ചത്.
advertisement
Summary: Madras High Court on Friday extended the E-pass system for visitors to Ooty and Kodaikanal till September 30, 2024.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഓണം കഴിയണം ഇനി ഊട്ടി, കൊടൈക്കനാല്‍ നിയന്ത്രണം നീങ്ങാൻ; ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement