'സർക്കാർ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരി': മദ്രാസ് ഹൈക്കോടതി

Last Updated:

കൈക്കൂലി വാങ്ങി ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ അനുഭവിക്കുന്നവർ എന്ന നിലയില്‍ കുടുംബാംഗങ്ങളും പരിണിത ഫലം അനുഭവിക്കേണ്ടി വരും

മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും ഭർത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്‍ അഴിമതി ഒരിക്കലും അവസാനിപ്പിക്കാൻ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊലീസ് സബ് ഇൻസ്പെക്ടറുടെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷണം നടത്തിയത്. കൈക്കൂലി വാങ്ങി ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ അനുഭവിക്കുന്നവർ എന്ന നിലയില്‍ കുടുംബാംഗങ്ങളും പരിണിത ഫലം അനുഭവിക്കേണ്ടി വരും.
സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ എസ്‌ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസില്‍ പ്രതിയാക്കിയത്. ഇയാള്‍ ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
വിചാരണക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദേവനായകി കൂട്ടുപ്രതിയായിരുന്നു. ദേവനായികക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു. വിധിക്കെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'സർക്കാർ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരി': മദ്രാസ് ഹൈക്കോടതി
Next Article
advertisement
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
  • കാലിഫോർണിയ ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച മൂന്നാമത്തെ യുഎസ് സംസ്ഥാനം

  • ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ച ബിൽ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

  • പെൻസിൽവാനിയ, കണക്റ്റിക്കട്ട് എന്നിവയ്ക്ക് ശേഷം കാലിഫോർണിയ ദീപാവലി അവധി പ്രഖ്യാപിച്ചു

View All
advertisement