'തമിഴ് ഭാഷയിൽ മെഡിക്കൽ എൻജിനിയറിംഗ് കരിക്കുലം ഉണ്ടാക്കൂ'; സ്റ്റാലിന് അമിത് ഷായുടെ മറുപടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പോലും പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയ നരേന്ദ്രമോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും അമിത് ഷാ
ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി നിർബന്ധമാക്കിയതിനെ വിമർശിച്ചുള്ള തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സമൂഹമാധ്യമ പോസ്റ്റിന് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ഭാഷയ്ക്കായി പോരാടുന്ന തമിഴ്നാട് മുഖ്യമന്ത്രി മെഡിക്കൽ എൻജിനീയറിങ് കരിക്കുലം തമിഴിൽ ആരംഭിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം പരിഹസിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നയിരുന്നു എം കെ സ്റ്റാലിന്റെ വിമർശനം.
കേന്ദ്ര റിക്രൂട്ട്മെന്റ് നടപടികളിൽ പ്രാദേശിക ഭാഷ ഉൾപ്പെടുത്തിയത് മോദി സർക്കാരാണെന്ന് അമതിത് ഷാ പറഞ്ഞു. കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള നിയമനത്തിനായുള്ള പരീക്ഷയിൽ ഇതുവരെ പ്രാദേശിക ഭാഷകൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ 2023ൽ മോദി സർക്കാരാണ് തമിഴ് ഉൾപ്പെടെയുള്ള 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അംഗീകാരം നൽകിയത്. അതുവരെ ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ മാത്രമായിരുന്നു പരീക്ഷ.
തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പോലും പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നൽകിയ നരേന്ദ്രമോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 07, 2025 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'തമിഴ് ഭാഷയിൽ മെഡിക്കൽ എൻജിനിയറിംഗ് കരിക്കുലം ഉണ്ടാക്കൂ'; സ്റ്റാലിന് അമിത് ഷായുടെ മറുപടി