വാചകമടിയല്ല സ്ത്രീശാക്തീകരണം! 40.5 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകി മമത
Last Updated:
സ്ത്രീകൾക്കായി 40.5 സീറ്റുകൾ മാറ്റിവെച്ചത് അഭിമാനകരമായ നിമിഷമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനർഥി പട്ടിക പ്രഖ്യാപിച്ചു. 40.5 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെച്ചതാണ് തൃണമൂൽ സ്ഥാനാർഥി പട്ടികയുടെ സവിശേഷത. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലാണ് തൃണമൂൽ മത്സരിക്കുന്നത്. സ്ത്രീകൾക്കായി 40.5 സീറ്റുകൾ മാറ്റിവെച്ചത് അഭിമാനകരമായ നിമിഷമാണെന്ന് പ്രഖ്യാപനം നടത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
West Bengal CM and TMC leader Mamata Banerjee: Trinamool Congress will field 40.5% female candidate in the upcoming Lok Sabha elections. This is a proud moment for us. pic.twitter.com/B1B2dBQOzY
— ANI (@ANI) March 12, 2019
അഞ്ച് സിറ്റിങ് എം.പിമാർ വിവിധ കാരണങ്ങളാൽ ഇത്തവണ മത്സരിക്കില്ലെന്ന് മമത ബാനർജി അറിയിച്ചു. ചലച്ചിത്ര താരങ്ങളായ നുസ്രത് ജഹാനും മിമി ചക്രബർത്തിയും തൃണമൂൽ സ്ഥാനാർത്ഥികളായി മത്സരിക്കും. നടനും സിറ്റിങ് എംപിയുമായ ദീപക് അധികാരി ഇത്തവണയും ഘറ്റൽ സീറ്റിൽ മത്സരിക്കുന്നുണ്ട്. മുതിർന്ന് നടൻ മൂൻ മൂൻ സെന്നും തൃണമൂൽ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. ബിജിപിയുടെ സിറ്റിങ് എം.പി ബബുൽ സുപ്രിയയ്ക്കെതിരെയാണ് സെൻ മത്സരിക്കുന്നത്. നേരത്തെ മൂൻ മൂൻ സെൻ മത്സരിച്ച ബാങ്കുറയിൽ ഇത്തവണ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് സുബ്രത മുഖർജിയാണ് സ്ഥാനാർഥി.
advertisement
സ്ഥാനാർഥി പ്രഖ്യാപനത്തിനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മമത ഉന്നയിച്ചത്. വോട്ടർമാർക്ക് നൽകാൻ പണവുമായി ചില വിവിഐപികൾ ചാർട്ടർ ചെയ്ത വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിക്കുന്നതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ബംഗാളിന് പുറമെ ഒഡീഷ, ആസം, ജാർഖണ്ഡ്, ബീഹാർ, ആൻഡമാൻ എന്നിവിടങ്ങളിലെ ചില സീറ്റുകളിലും തൃണമൂൽ മത്സരിക്കുമെന്ന് മമത പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2019 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാചകമടിയല്ല സ്ത്രീശാക്തീകരണം! 40.5 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകി മമത