തിരുവനന്തപുരം: കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍തിത്വം സംബന്ധിച്ച തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് കെ.സി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഏറെ ജനപ്രീതിയുള്ള നേതാവായ കെ.സി മത്സരിക്കണമെന്ന ആഗ്രഹമാണ് താന്‍ പ്രകടിപ്പിച്ചത്. ഏതെങ്കിലും സീറ്റില്‍ മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മുല്ലപ്പള്ളി ആദ്യം പറഞ്ഞത്
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിട്ടില്ലെന്നാണ് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. ആലപ്പുഴയില്‍ നിന്ന് മത്സരിക്കില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞതെന്നും അതിനര്‍ത്ഥം എവിടെയും മത്സരിക്കില്ലെന്നല്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
അമൃത്സറിലേക്കുള്ള ക്ഷണം നിരസിച്ച് മന്മോഹന് സിംഗ്; ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്
കെ.സി വേണുഗോപാലിന്റെ പ്രതികരണം
അതേസമയം പാര്‍ട്ടി ചുമതലകളുടെ തിരക്കുമൂലമാണ് മത്സരിക്കില്ലെന്ന് നിലപാടെടുത്തതെന്നും ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതാണെന്നും കെ.സി വേണുഗോപാല്‍ ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.