മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയക്കെട്ടുമായി യുവാവ് കോടതിയില്‍

Last Updated:

37 കാരനായ കോയമ്പത്തൂര്‍ സ്വദേശിയാണ് 1 രൂപയുടെയും 2 രൂപയുടെയും നാണയത്തുട്ടുകളടങ്ങിയ 20 കവറുകളുമായി കുടുംബകോടതിയിലെത്തിയത്

News18
News18
കോയമ്പത്തൂര്‍: മുന്‍ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി യുവാവ് കോടതിയിലെത്തി. കോയമ്പത്തൂരിലാണ് സംഭവം നടന്നത്. 37കാരനാണ് നാണയത്തുട്ടുകളടങ്ങിയ 20 കവറുകളുമായി കുടുംബകോടതിയിലെത്തിയത്. ഒരുരൂപയുടെയും രണ്ടുരൂപയുടെയും നാണയങ്ങളാണ് കവറില്‍ അടങ്ങിയിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹമോചനത്തിനായുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂപ ഇടക്കാല ജീവനാശം നല്‍കണമെന്ന് വിധിച്ചു. നിലവില്‍ യുവാവ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
ബുധനാഴ്ച തന്റെ കാറില്‍ കോടതിയിലെത്തിയ ഇയാള്‍ നാണയത്തുട്ടുകള്‍ അടങ്ങിയ 20 കവറുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഇവ സമര്‍പ്പിക്കുകയും ചെയ്തു.
advertisement
എന്നാല്‍ നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ അവ നോട്ടുകളായി കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. നാണയങ്ങളടങ്ങിയ കവറുകളുമായി കോടതി വരാന്തയിലൂടെ നടന്നുനീങ്ങുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വ്യാഴാഴ്ചയോടെ നാണയത്തിന് പകരം കറന്‍സി നോട്ടുകള്‍ ഇയാള്‍ കോടതിയിലെത്തിച്ചു. ബാക്കിയുള്ള 1.2 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയക്കെട്ടുമായി യുവാവ് കോടതിയില്‍
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement