Youth kills wife and four children | വാക്കുതർക്കം; ഭാര്യയെയും നാല് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
- Published by:Asha Sulfiker
- news18-malayalam
Last Updated:
രഞ്ജിത്ത് മദ്യത്തിന് അടിമയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇയാളും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും ദൃക്സാക്ഷി മൊഴികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു.
ഉദയ്പുർ: ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. രാജസ്ഥാന്‍ ഉദയ്പുരിലെ റോബിയ ഹോളിഫലൻ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രഞ്ജീത് മീന (32) എന്നയാളാണ് ഭാര്യയെയും ഒൻപത് മാസത്തിനും എട്ട് വയസിനും ഇടയില്‍ പ്രായമായ നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
രഞ്ജിത്തിന്‍റെ ഭാര്യ കോകില (28),മക്കളായ ജസോദ (8), ലോകേഷ്(5), നരേന്ദ്ര (3), ഗുഡി (9 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് രഞ്ജിത്തും ഭാര്യ കോകിലയും തമ്മിൽ എന്തോ കാര്യത്തിന് തർക്കമുണ്ടായി. വാക്ക് തർക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ യുവാവ് കൂർത്ത ആയുധം ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്ന് മനസിലായതോടെ ഇതേ ആയുധം ഉപയോഗിച്ച് കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
advertisement
Also Read-മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; 19കാരന് അറസ്റ്റിൽ
ഇതിനു ശേഷം പുറത്തേക്കിറങ്ങിയ യുവാവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. രഞ്ജിത്ത് മദ്യത്തിന് അടിമയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇയാളും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും ദൃക്സാക്ഷി മൊഴികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഖേര്‍വാറ എസ്എച്ച്ഒ ശ്യാം സിംഗ് വ്യക്തമാക്കി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2020 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Youth kills wife and four children | വാക്കുതർക്കം; ഭാര്യയെയും നാല് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി