മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; 19കാരന്‍ അറസ്റ്റിൽ

Last Updated:

ഈ ജനുവരിയിൽ ഫൈസൽ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി അനുസരിച്ച് പൊലീസ് പറയുന്നത്. എന്നാൽ യുവാവിനെ കണ്ട സ്ത്രീ, പ്രായവ്യത്യാസം മനസിലാക്കി സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു.

ന്യൂഡൽഹി: മൊബൈൽ ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പത്തൊമ്പതുകാരൻ അറസ്റ്റിൽ. യുപി മുസാഫർനഗർ സ്വദേശിയായ ഫൈസൽ ആണ് അറസ്റ്റിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അൻസര്‍ എന്ന സുഹൃത്തിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സൗത്ത് ഈസ്റ്റ് ഡൽഹിയിലെ പുൽ പ്രഹ്ലാദ്പുരിൽ ഇക്കഴിഞ്ഞ ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം അവരെ കെട്ടിയിട്ട ശേഷം മോഷണം നടത്തുകയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പുറമെ ലാപ് ടോപ്പ്, മൊബൈൽ ഫോൺ, ഒരു സ്വർണ്ണമാല എന്നിവയുമെടുത്താണ് ഇവർ കടന്നു കളഞ്ഞത്. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കിയെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ആർ.പി.മീന അറിയിച്ചത്.
advertisement
പൊലീസ് പറയുന്നതനുസരിച്ച് 'ഫ്രണ്ട് സെർച്ച് ടൂൾ സിമുലേറ്റർ'എന്ന മൊബൈൽ ആപ്പ് വഴിയാണ് യുവാവ് ഡൽഹി സ്വദേശിയായ സ്ത്രീയെ പരിചയപ്പെടുന്നത്. അവരുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിച്ച ഫൈസൽ പല തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇയാൾ ശ്രമം തുടർന്നതോടെ സ്ത്രീയും യുവാവുമായി സംസാരിക്കാൻ തുടങ്ങി. ഈ ജനുവരിയിൽ ഫൈസൽ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി അനുസരിച്ച് പൊലീസ് പറയുന്നത്. എന്നാൽ യുവാവിനെ കണ്ട സ്ത്രീ, പ്രായവ്യത്യാസം മനസിലാക്കി സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും പലതവണ വിളിക്കാൻ ശ്രമിച്ചിട്ടും ഇവർ പ്രതികരിച്ചില്ല.
advertisement
ശല്യം സഹിക്കവയ്യാതായതോടെ ജൂലൈയിൽ ഇവര്‍ ഫൈസലിനെ വീണ്ടും വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെയെത്തിയ ഇയാളെ സ്ത്രീയുടെ ഭർത്താവും ആൺമക്കളും ചേർന്ന് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. ഇനിയൊരിക്കലും വിളിച്ച് ശല്യം ചെയ്യില്ലെന്ന് ഉറപ്പ് നൽകി മടങ്ങിയ യുവാവ് പക്ഷെ സ്ത്രീയോട് പകരം വീട്ടാൻ വഴികൾ തേടുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ആയിരുന്നു മോഷണം.
advertisement
സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫൈസലും സുഹൃത്തും സ്ത്രീയുടെ വീട്ടിലെത്തിയത്. ആ സമയം അവർ വീട്ടിൽ തനിച്ചായിരുന്നു. വാതിലിൽ തട്ട് കേട്ട് പാതി തുറന്ന സ്ത്രീ മാസ്കും മഫ്ലറും ധരിച്ച് നിക്കുന്ന ആളുകളെ കണ്ട് വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും ബലം പ്രയോഗിച്ച് അകത്തു കടക്കുകയായിരുന്നു. തുടർന്ന് ഇവരെ ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. ഇതിനു ശേഷമാണ് ദുപ്പട്ട ഉപയോഗിച്ച് കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; 19കാരന്‍ അറസ്റ്റിൽ
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement