ചെന്നൈ: പുതുവത്സരാഘോഷത്തിനിടെ പാമ്പിനെ കൈയിലെടുത്ത് ആഘോഷിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. കുടലൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. മണികണ്ഠൻ എന്ന യുവാവാണ് മരിച്ചത്.
പുതുവത്സരം ആഷോഘിക്കുന്നതിനിടെ അതുവഴി ഇഴഞ്ഞുവന്ന പാമ്പിനെ കൈയിലെടുത്ത് കളിക്കുകയായിരുന്നു മണികണ്ഠൻ. പുതുവത്സര സമ്മാനമാണിതെന്ന് പറഞ്ഞായിരുന്നു മണികണ്ഠൻ പാമ്പിനെ കൈയിലെടുത്തകത്.
പാമ്പിനെ കൈയിലെടുത്ത മണികണ്ഠനെ നാട്ടുകാർ വിലക്കിയിട്ടും ആഘോഷം തുടരുകയായിരുന്നു. തുടര്‍ന്ന് പാമ്പ് മണികണ്ഠനെ കടിക്കുകയായിരുന്നു. മണികണ്ഠൻ പാമ്പുകടിയേറ്റയുടൻ കുഴഞ്ഞുവീണു. നാട്ടുകാര്‍ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി സുഹൃത്ത് കപിലൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍വെച്ച് സഞ്ചിതുറന്ന കൂട്ടുകാരന്‍ കപിലനെയും പാമ്പു കടിച്ചു. കപിലന്‍ കടലൂര്‍ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.