ശനിദോഷ പരിഹാരത്തിന് അഭയമായി പേയാട് പിറയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
നീരാഞ്ജനമാണ് പ്രധാന വഴിപാട്. നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ പേയാട് ഗ്രാമത്തിൻ്റെ ഐശ്വര്യമായി, ഭക്തജനങ്ങൾക്കിടയിൽ ശനിദോഷ നിവാരണത്തിൻ്റെ ശ്രദ്ധേയ കേന്ദ്രമായി മാറുകയാണ് പിറയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം. പുരാതനമായ ഈ ക്ഷേത്രത്തിൽ ധർമ്മശാസ്താവാണ് പ്രധാന പ്രതിഷ്ഠ. ശനിദശയിലെ ദുരിതങ്ങൾ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നടത്തുന്നതിനായി നിരവധി ഭക്തജനങ്ങളാണ് നിത്യേന ഇവിടെ എത്തിച്ചേരുന്നത്.
ശനിദോഷ പരിഹാരത്തിനായി ഭഗവാന് സമർപ്പിക്കുന്ന നീരാഞ്ജനമാണ് ഇവിടുത്തെ പ്രധാന വഴിപാട്. കൂടാതെ നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഉൾപ്പെടുന്നു. മണ്ഡല മഹോത്സവം, മകര സംക്രമ പൂജ എന്നിവ ക്ഷേത്രത്തിൽ വളരെ വിപുലമായി ആഘോഷിച്ചുവരുന്നു. കൂടാതെ തിരുവോണം, നവരാത്രി, ശിവരാത്രി, പൈങ്കുനി ഉത്രം, പത്താമുദയം, പിതൃതർപ്പണത്തിന് പ്രാധാന്യമുള്ള കർക്കിടക വാവ് തുടങ്ങിയവയും ഇവിടുത്തെ പ്രധാന വിശേഷ ദിവസങ്ങളാണ്.
പിറയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റിൻ്റെ കീഴിലാണ് ക്ഷേത്രഭരണം നിർവ്വഹിക്കപ്പെടുന്നത്. വളരെ പുരാതനമായ ഒരു ക്ഷേത്രം കൂടിയാണ് പിറയിൽ ശ്രീധർമ്മശാസ്താക്ഷേത്രം. കാലപ്പഴക്കം മൂലം ഉണ്ടായ ജീർണതകൾ മാറ്റി ക്ഷേത്രം പുനർ നിർമ്മിക്കപ്പെട്ടിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 10, 2025 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശനിദോഷ പരിഹാരത്തിന് അഭയമായി പേയാട് പിറയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം











