കപ്പടിക്കാന്‍ ഉറച്ച് കേരളം; സന്തോഷ് ട്രോഫിയ്ക്കായുള്ള പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം

Last Updated:

79-ാമത് സന്തോഷ് ട്രോഫി ജനുവരിയില്‍. പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം. ക്യാംപില്‍ 35 താരങ്ങള്‍.

News18
News18
79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം. തെരഞ്ഞെടുത്ത 35 താരങ്ങളാണ് ക്യാമ്പിലുള്ളത്. ജനുവരിയില്‍ അസമില്‍ നടക്കുന്ന മത്സരത്തില്‍ കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ടീമിൻ്റെ പരിശീലനം.
സൂപ്പര്‍ ലീഗ് കേരളയില്‍ നിന്നും സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ നിന്നും തെരഞ്ഞെടുത്ത 35 താരങ്ങളാണ് കണ്ണൂരില്‍ നടക്കുന്ന ക്യാമ്പിലുള്ളത്. കണ്ണൂര്‍ വാരിയേര്‍സ് സഹപരിശീലകന്‍ കൂടിയായ ഷഫീഖ് ഹസനാണ് ടീമിൻ്റെ മുഖ്യപരിശീലകന്‍. ക്യാമ്പിനൊടുവില്‍ ഫൈനല്‍ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. എബിന്‍ റോസാണ് സഹപരിശീലകന്‍. ഇന്ത്യന്‍ മുന്‍താരം കെ ടി ചാക്കോയാണ് ഗോള്‍കീപ്പര്‍ കോച്ച്. പരിശീലനം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ മികവ് കാട്ടിയ 35 അംഗങ്ങളാണ് ആദ്യ ഘട്ടത്തില്‍. 14ന് സൂപ്പര്‍ ലീഗ് കേരള കഴിഞ്ഞാലുടന്‍ ഇതിലെ താരങ്ങളും ചേരും. ഘട്ടം ഘട്ടമായി എണ്ണം പരിമിതപ്പെടുത്താനാണ് ലക്ഷ്യം. മികച്ച യുവതാരങ്ങള്‍ സന്തോഷ് ട്രോഫി ടൂര്‍ണമെൻ്റില്‍ കേരളത്തിൻ്റെ എട്ടാം കിരീടമെന്ന സ്വപനത്തിന് കരുത്താകും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കപ്പടിക്കാന്‍ ഉറച്ച് കേരളം; സന്തോഷ് ട്രോഫിയ്ക്കായുള്ള പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
Next Article
advertisement
Horoscope Dec 10 | വെല്ലുവിളികൾ നേരിടേണ്ടി വരും; ബന്ധങ്ങളിൽ സ്ഥിരത നിലനിർത്തുക: ഇന്നത്തെ രാശിഫലം
Horoscope Dec 10 | വെല്ലുവിളികൾ നേരിടേണ്ടി വരും; ബന്ധങ്ങളിൽ സ്ഥിരത നിലനിർത്തുക: ഇന്നത്തെ രാശിഫലം
  • വൈകാരിക പിരിമുറുക്കവും ബന്ധങ്ങളിൽ അസ്ഥിരതയും നേരിടേണ്ടി വരും

  • ഇടവം രാശിക്കാർക്ക് വ്യക്തമായ ആശയവിനിമയവും ക്ഷമയും ആവശ്യമാണ്

  • തുറന്ന ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്താം

View All
advertisement